അവനെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും; രാഹുലിന് മുന്നറിയിപ്പുമായി മുന്‍ താരങ്ങള്‍

ഐപിഎല്‍ ആരവും അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യ ടീം ദക്ഷിണാഫ്രിക്കന്‍ പരമ്പരയുടെ തിര്രകൂകളിലേക്ക് ചേക്കേറുകയാണ്. ചില സീനിയര്‍ താരങ്ങള്‍ വിശ്രമം അനുവദിച്ച് ഇന്ത്യ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് കഴിഞ്ഞു. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുപേസര്‍മാരായ അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് ടീമിലേക്ക് എത്തിയ പുതുമുഖങ്ങള്‍. ഇപ്പോഴിത വേഗത കൊണ്ട് ഞെട്ടിച്ച ഉമ്രാനെ ദക്ഷിണാഫ്രിക്കക്കെതിരോ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരങ്ങളായ വീരേന്ഗര്‍ സെവാഗും മുഹമ്മദ് അസ്ഹറുദ്ദീനും.

‘സ്പീഡ് നോക്കുമ്പോള്‍ ഉമ്രാന്‍ പ്രത്യേക കഴിവുള്ള താരമാണ്. എന്നാല്‍ ഉമ്രാനെ ഇന്ത്യയും ഇന്ത്യന്‍ ക്യാപ്റ്റനും വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രാഹുല്‍ സൂക്ഷിക്കണം. കാരണം, ഉമ്രാനെ പവര്‍പ്ലേയില്‍ കൂടുതലായി ഉപയോഗിച്ചാല്‍ കുറെ റണ്‍സ് വഴങ്ങിയേക്കാം. എന്നാല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനൊരു മുതല്‍ക്കൂട്ടായി ഉമ്രാന്‍ മാറും’ സെവാഗ് ചൂണ്ടിക്കാണിച്ചു.

‘ഉമ്രാനെ കരുതലോടെ കൈകാര്യം ചെയ്യണം. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ അര്‍ഹനാണ് ഉമ്രാന്‍. ജോലിഭാരം നിയന്ത്രിക്കുക ഇവിടെ പ്രധാനമാണ്. അതില്‍ പരാജയപ്പെട്ടാല്‍ പരിക്കുകളിലേക്ക് ഉമ്രാന്‍ വീഴും. ഒരു എക്സ്പ്രസ് ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ട പിന്തുണ ഉമ്രാന് ലഭിക്കും എന്നാണ് കരുതുന്നത്’ അസ്ഹറുദ്ദീന്‍ പറഞ്ഞു.

Read more

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 14 കളിയില്‍ നിന്ന് 22 വിക്കറ്റ് ആണ് ഉമ്രാന്‍ വീഴ്ത്തിയത്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഇത്തവണ കൂടുതല്‍ വിക്കറ്റുകളെടുത്തതും ഉമ്രാനാണ്. ഐപിഎല്‍ സീസണിലെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്‍റെ പേരിലാണ് (157).