അമ്പരപ്പിക്കുന്ന തീരുമാനം!, ബാറ്റിംഗില്‍ ഓപ്പണറായി ഉമേശ് യാദവ്

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരെ വിദര്‍ഭ ബാറ്റിംഗിനിറങ്ങിയപ്പോള്‍ അത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ സര്‍പ്രൈസായി. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ഉമേശ് യാദവാണ് വിദര്‍ഭയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

എന്നാല്‍ ഓപ്പണിംഗില്‍ തിളങ്ങാന്‍ ഉമേശിനായില്ല. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത് താരം പുറത്താകുകയായിരുന്നു. വിനയ് കുമാറിന്റെ പന്തില്‍ കൗശിക് പിടിച്ചാണ് ഉമേശ് യാദവ് പുറത്തായത്.

അതേ സമയം ഉമേഷ് യാദവ് ഓപ്പണിംഗിനിറങ്ങിയ മത്സരത്തില്‍ വിദര്‍ഭ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് ഓവറില്‍ നാലിന് 45 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ.