വീണ്ടും ചറപറ റണ്‍സൊഴുക്കി റെയ്‌നയുടെ ഗര്‍ജനം

മുഷ്താഖ് അലി ട്രോഫി ടി20യില്‍ വീണ്ടും റണ്‍സൊഴുക്കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇത്തവണ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് റെയ്‌ന സ്വന്തമാക്കിയത്. ഇതോടെ ബറോഡയെ ഏഴ് വിക്കറ്റിന് തകര്‍ക്കാനും ഉത്തര്‍ പ്രദേശിനായി.

മത്സരത്തില്‍ 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടക്കം 56 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. 47 പന്തില്‍ 10 ഫോറഉം അഞ്ച് സിക്‌സുമടക്കം 95 റണ്‍സെടുത്ത ഓപ്പണര്‍ ഉമംഗ് ശര്‍മ്മയ്ക്ക് റെയ്‌ന ഉറച്ച പിന്തുണയാണ് നല്‍കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് സ്വന്തമാക്കിയത്. 96 റണ്#സെടുത്ത ഉര്‍വില്‍ പട്ടേലും 45 റണ്‍സെടത്ത ദീപക്ക് ഹൂഡയുടേയും തകര്‍പ്പന്‍ ബാറ്റിംഗാണ് ബറോഡയ്ക്ക മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിങ്ങിയ ബറോഡയ്ക്ക് റണ്‍സെടുക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 160 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി റെയ്‌നയും ശര്‍മ്മയും ഉത്തര്‍ പ്രദേശിനെ വിജയതീരത്തെത്തിക്കുകയായിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റെയ്‌ന തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബംഗാളിനെതിരെ പുറത്താകാതെ 126 റണ്‍സ് എടുത്ത റെയ്‌ന കഴിഞ്ഞ ദിവസം തമിഴ്‌നാടിനെതിരെ 61ഉം റണ്‍സ് സ്വന്തമാക്കിയിരുന്നു.