ഒരു വർഷം രണ്ട് സീസണുകൾ, പുതിയ പദ്ധതികൾ; സ്വാഗതം ചെയ്ത് ഉടമകൾ

ഐ‌സി‌സിയുടെ അടുത്ത എഫ്‌ടി‌പി കലണ്ടറിൽ ഐ.പി.എൽ പരമ്പരകൾക്കുള്ള സമയം രണ്ടരമാസം ആകണമെന്ന് ജയ് ഷാ നിർദേശിച്ചിരുന്നു. ഒരു വര്ഷം രണ്ട് സീസണുകൾ എന്ന പദ്ധതിയും ഷാ മുന്നോട്ട് വെക്കുന്നുണ്ട്. ഐ.പി. എൽ ഉടമകൾക്കാണ് ഈ റിപ്പോർട്ടിൽ ഏറെ സന്തോഷിക്കുന്നത്.

2024 മുതൽ 2031 വരെയുള്ള ഐ‌സി‌സിയുടെ അടുത്ത എഫ്‌ടിപി സൈക്കിളിൽ ഐ‌പി‌എല്ലിനായി ഇന്ത്യൻ ബോർഡിന് “രണ്ടര മാസത്തെ സമയം” ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് പഞ്ചാബ് കിങ്‌സ് വാഡിയ ; ” വളരെ മികച്ച ഒരു തീരുമാനമാണ് അത്. ഐ.പി.എൽ ആഗോള തലത്തിൽ പ്രശസ്തമാവുകയാണ്. ഹോം- എവേ അടിസ്ഥാനത്തിൽ കൂടുതൽ മത്സരങ്ങൾ വരണം.”

” ഒരു സീസൺ ഇന്ത്യയിൽ ആണെങ്കിൽ അടുത്ത സീസൺ വിദേശത്ത്. ഈ രീതിയിൽ ക്രമീകരണങ്ങൾ വരണം. മത്സരങ്ങളുടെ എണ്ണം കൂട്ടണം.”

എന്നാൽ പാകിസ്ഥാൻ ഈ നയത്തെ എതിർത്തു “ജൂലൈയിൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് ഐസിസി ബോർഡ് മീറ്റിംഗ് നടക്കുക, ഈ വിഷയം അവിടെ ചർച്ച ചെയ്തേക്കും,” പിസിബി വൃത്തങ്ങൾ പറഞ്ഞു.

ക്രിക്കറ്റിലേക്ക് പണം വരുന്നത് കണ്ട് പിസിബി സന്തുഷ്ടരാണെങ്കിലും, എല്ലാ വർഷവും ഐപിഎല്ലിലേക്ക് മികച്ച അന്താരാഷ്ട്ര കളിക്കാരെ ബുക്കുചെയ്യാനുള്ള ബിസിസിഐയുടെ പദ്ധതി അന്താരാഷ്ട്ര ഉഭയകക്ഷി പരമ്പരകളെ പ്രതികൂലമായി ബാധിക്കുമെന്ന് പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്താരാഷ്ട്ര ഉഭയകക്ഷി ക്രിക്കറ്റിനോട് ബിസിസിഐ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ നിരവധി ലീഗുകൾ നടക്കുന്നുണ്ടെന്നും ഐപിഎൽ വിപുലീകരണത്തെക്കുറിച്ചും ക്രിക്കറ്റ് ബോർഡുകൾക്കിടയിൽ ഇത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജയ് ഷാ പറഞ്ഞു.