സഞ്ജു സാംസണ് ടീമില്‍ ഇടം കൊടുക്കാത്തതിന്‍റെ രണ്ട് കാരണങ്ങള്‍

ഹൈദരലി സുല്‍ത്താന്‍

സഞ്ജു സാംസണെ ഡ്രോപ്പ് ചെയ്യാനുള്ള രണ്ട് കാരണങ്ങള്‍..

1. ശ്രീലങ്കന്‍ സീരിയസില്‍ അയാള്‍ ഇന്റര്‍നാഷണലില്‍ ചെറിയ ചലനം സൃഷ്ടിച്ചു.. ഒരു പക്ഷെ ഒരു പരമ്പര കൂടി അടുപ്പിച്ചു കൊടുത്താല്‍ കോണ്‍ഫിഡന്‍സ് കൂടും പെര്‍ഫോമന്‍സ് കൂടും.. ടീമില്‍ സ്ഥിരം ആക്കേണ്ടി വരും അതു പാടില്ല..

2. ഐപിഎല്ലില്‍ സെമിയില്‍ എത്തി നില്‍ക്കുന്ന രാജസ്ഥാന്‍ ഒരു ഇന്റര്‍നാഷണല്‍ ലെവലില്‍ സ്റ്റാര്‍ അല്ലാത്ത സഞ്ജു നയിക്കുന്നത് കൊണ്ട് കപ്പ് അടിച്ചാല്‍ സഞ്ജുവിനെ ടീമിനു പുറത്തിരുതുന്നത് വലിയ രീതിയില്‍ വലിയ താരങ്ങള്‍ വരെ ചോദ്യം ചെയ്യുന്ന അവസ്ഥ വരും.. അതിനു ഒരു മറു വഴി എങ്ങനെ എങ്കിലും കോണ്‍ഫിഡന്‍സ് തകര്‍ക്കുക എന്നതാണ്. ഏറ്റവും നല്ല കോണ്‍ഫിഡന്‍സ് തകര്‍ക്കല്‍ അവസരം നിഷേധിക്കല്‍ തന്നെ എന്ന് അവര്‍ക്കറിയാം..

പക്ഷെ അയാള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.. 10 വര്‍ഷം സഞ്ജുവിനെ ഒഴുവാക്കിയത് ലോക കപ്പ് എടുക്കാന്‍.. എന്നിട്ട് എത്ര എണ്ണം നേടി.. അല്ല ഇനി എത്ര എണ്ണം നേടും.. ഒന്ന് കാണട്ടെ ആ മനോഹര കാഴ്ച.. തിര ഇല്ലാതെ കടലും ഉണ്ടാകില്ല..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍