'ഏറ്റവും ശക്തനായ എതിരാളി, മഹാനായ ക്യാപ്റ്റന്‍'; ഗാംഗുലിയെ പുകഴ്ത്തി അക്തര്‍

മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് അക്തര്‍. തന്റെ ഏറ്റവും ശക്തനായ എതിരാളികളിലൊരാളും മഹാനായ ക്യാപ്റ്റനുമാണ് ഗാംഗുലിയെന്നാണ് അക്തര്‍ പറഞ്ഞത്.

“എതിരാളി ആരായിരുന്നാലും ഞാന്‍ സ്വാഗതം ചെയ്തിരുന്നു. കാരണം പോരാടുന്നതില്‍ ഞാന്‍ താത്പര്യവാനായിരുന്നു. എന്റെ ഏറ്റവും ശക്തനായ എതിരാളികളിലൊരാള്‍ സൗരവ് ഗാംഗുലിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ അദ്ദേഹം മഹാനായ ക്യാപ്റ്റന്‍ കൂടിയായിരുന്നു.” ഗാംഗുലിയോടൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അക്തര്‍ കുറിച്ചു.

https://www.instagram.com/p/CDrbMewMQp8/?utm_source=ig_web_copy_link

താന്‍ കരിയറില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാന്‍ ഗാംഗുലിയാണെന്ന് അടുത്തിടെ അക്തര്‍ പറഞ്ഞിരുന്നു. റിക്കി പോണ്ടിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, ജാക്ക് കാലിസ്, സനത് ജയസൂര്യ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് നേരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ധൈര്യത്തിന്റെ കാര്യത്തില്‍ ഗാംഗുലിയാണ് മുന്‍പന്തിയിലെന്നാണ് അക്തര്‍ പറഞ്ഞത്.

Shoaib Akhtar said Ganguly never scared me BCCI now in perfect ...
“ബാറ്റ്സ്മാനെന്ന നിലയില്‍ ഗാംഗുലിയുടെ ധൈര്യം അപാരമാണ്. കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ ബാറ്റ്സ്മാനാണ് ഗാംഗുലി. ഗാംഗുലിയുടെ നെഞ്ചിന്റെ ഉയരത്തിലാണ് ഞാന്‍ പലപ്പോഴും പന്തെറിയാറ്, ഒരുപാട് തവണ എന്റെ പന്തുകൊണ്ട് അദ്ദേഹം വീണിട്ടുണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങാന്‍ ഗാംഗുലി ഒരിക്കലും മടി കാണിച്ചിട്ടില്ല. എനിക്കെതിരെ സധൈര്യം അദ്ദേഹം റണ്‍സ് അടിച്ചു കൂട്ടിയിട്ടുണ്ട്.” അക്തര്‍ പറഞ്ഞു