മത്സരത്തിന് മുമ്പ് ടോസ് പ്രാക്റ്റീസ്, ഹാർദിക്കിനെ പറ്റിച്ച് ധോണി

ഇന്നത്തെ ചെന്നൈ ഗുജറാത്ത് പോരാട്ടത്തിന് വലിയ പ്രാധാന്യം ഒന്നുമില്ല. കാരണം ഗുജറാത്ത് പ്ലേ ഓഫ് യോഗ്യത നേടിക്കഴിഞ്ഞപ്പോൾ ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്തായിരുന്നു. എന്തിരുന്നാലും മത്സരത്തിന് മുമ്പേ രസിപ്പിച്ച് ധോണിയും പാണ്ഡ്യയയും പ്രാധാന്യമില്ലാത്ത മത്സരം രസകരമാക്കി.

മത്സരത്തിന് മുമ്പേ ടോസ് പ്രാക്റ്റീസ് നടത്തിയാണ് ഇരുവരും ചിരിപ്പിച്ചത്.തങ്ങളിൽ ആർക്കാണ് ഭാഗ്യം കൂടുതൽ എന്നറിയാൻ ഇരുവരും നടത്തിയ മത്സരത്തിൽ ആരാണ് ജയിച്ചതെന്ന് അറിയില്ല. എന്തിരുന്നാലും മത്സരത്തിന് മുമ്പുള്ള ടോസിൽ ജയിച്ചത് ധോണി തന്നെയാണ്, താരം ബാറ്റിംഗ് തിരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ സഹായിക്കുന്ന ട്രാക്കാണ് മുംബൈ പിച്ച്. അതിനാൽ തന്നെയാണ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തത്. പുറത്തായിക്കഴിഞ്ഞതിനാൽ ഇതുവരെ അവസരം കിട്ടാത്ത താരങ്ങൾക്ക് ചെന്നൈ ചാൻസ് നൽകിയിട്ടുണ്ട്. ടീം ഇന്ന് 4 മാറ്റങ്ങളാണ് വരുത്തിയത്.

മറുവശത്ത് പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും പരീക്ഷണങ്ങൾ ഒന്നും ഗുജറാത്ത് നടത്തിയില്ല. എന്തായാലും ജയം നൽകുന്ന ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇറങ്ങാനാകും ഗുജറാത്ത് ശ്രമം.