കോഹ്‌ലിയെ തുണയ്ക്കാതെ ടോസ് ഭാഗ്യം; സര്‍പ്രൈസ് ടീമുമായി ഇന്ത്യ, സൂപ്പര്‍ താരം പുറത്ത്

ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ രോഹിത്ത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.

രവീന്ദ്ര ജഡേജ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ആര്‍. അശ്വിന്‍ പുറത്തിരിക്കും. ബുംറ, സിറാജ്, ഷമി, താക്കൂര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

Image

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡോം സിബ്‌ലി, സാക് ക്രൗലി, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ഡാന്‍ ലോറന്‍സ്, ജോസ് ബട്ലര്‍, സാം കറന്‍, ഒലി റോബിന്‍സണ്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.