വേണ്ട സമയത്ത് ബോളിംഗ് ചേഞ്ചുകള്‍, കൃത്യമായ ഫീല്‍ഡിംഗ് പ്‌ളേസ്‌മെന്റ് ; ക്യാപ്റ്റൻ എന്നാല്‍ ഇങ്ങിനെയാകണം

ശ്രീലങ്കയ്ക്ക് എതിരേയുള്ള വിജയത്തോടെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത്ശര്‍മ്മയെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിയുകയാണ് ഇതിഹാസ ക്രിക്കറ്റ്്താരം സുനില്‍ഗവാസ്‌ക്കര്‍. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക്് 222 റണ്‍സിന്റെ വിജയം നേടാനായതിന് കാരണം രോഹിതിന്റെ ക്യാപ്റ്റന്‍സി മികവാണെന്നും വേണ്ട സമയത്തെ ബൗളിംഗ് ചേഞ്ചുകളും ഫീല്‍ഡ് പ്‌ളേസ്‌മെന്റുകളുമെല്ലാം കൃത്യതയാര്‍ന്നതായിരുന്നു എന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

ആതിഥേയര്‍ മൂന്ന് ദിവസം കൊണ്ടു തന്നെ ശ്രീലങ്കയെ കെട്ടിയിട്ടു. ഏട്ട് വിക്കറ്റിന് 574 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ ആദ്യ ഇന്നിംഗ്‌സില്‍ 174 റണ്‍സിനും രണ്ടാമത്തെ ഇന്നിംഗ്‌സില്‍ 178 റണ്‍സിനും വീഴ്ത്തുകയായിരുന്നു. കളിയില്‍ ഉടനീളം രോഹിത് ശക്തമായ തീരുമാനങ്ങളാണ് എടുത്തത്. ജസ്പ്രീത് ബുംറെയെ രണ്ടാം ഇന്നിംഗ്‌സിലേക്ക് പിടിച്ചു വെച്ചതും ജയന്ത് യാദവിനെയും രവീന്ദ്ര ജഡേജയേയും ആര്‍ അശ്വിനേയും ആക്രമണത്തിന് നിയോഗിച്ചതുമെല്ലാം മികച്ച തീരുമാനമായിരുന്നു എന്നും താരം പറയുന്നു.

ക്യാപ്റ്റനായുള്ള രോഹിതിന്റെ അരങ്ങേറ്റം ഉജ്വലമായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ കളി വിജയിച്ചു. ഇത് പറയുന്നത് നിങ്ങളുടെ മേല്‍ക്കോയ്മയാണ്. ഇന്ത്യയുടെ ഫീല്‍ഡിംഗ് വളരെ പ്രധാനപ്പെട്ടതായിരുന്നു. മികച്ച ബൗളിംഗ് ചേഞ്ചുകളും ഫീല്‍ഡിംഗ് പ്‌ളേസ്‌മെന്റുകളും ആകര്‍ഷണീയമായിരുന്നു. ക്യാച്ച് എവിടെ വരുന്നുവോ അവിടെത്തന്നെയുണ്ടായിരുന്നു ഫീല്‍ഡര്‍മാര്‍. അവര്‍ക്ക് കൂടതലായി ചലിക്കേണ്ി പോലും വന്നില്ല. ഗവാസ്‌ക്കര്‍ പറഞ്ഞു.

ബൗളിംഗ് ചേഞ്ചിന്റെ സമയത്ത് രവീന്ദ്ര ജഡേജയെ കൊണ്ടുവന്നത് അല്‍പ്പം വൈകിയായിരുന്നു. ്എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അയാള്‍ കളി ഇന്ത്യയെ വിജയിപ്പിച്ചു. രോഹിതിന് താന്‍ 10 ല്‍ 9.5 പോയിന്റ് കൊടുക്കുമെന്നും രവീന്ദ്ര ജഡേജ വ്യക്തമാക്കി.