ഒരു ദിവസം മാറിയപ്പോൾ പോയെന്ന് കരുതിയോ, നിയമം ഇങ്ങനെ; മഴ പേടിയിൽ ബാംഗ്ലൂർ

ഇന്നലെ ഒന്ന് മാറി നിന്നപ്പോൾ ഞാൻ പോയി എന്ന് വിചാരിക്കിച്ചോ, പൂർവാധികം ശക്തിയോടെ ഞാൻ തിരിച്ചുവന്നിരിക്കുകയാണ്. ഇന്നലെ പെയ്യാതിരുന്ന മഴ പൂർവാധികം ശക്തിയിൽ തിരിച്ചുവന്നപ്പോൾ മത്സരം നടക്കുമോ എന്നുള്ള കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു.

ലക്നൗ- ബാംഗ്ലൂർ മത്സരം നടക്കാനിരിക്കെയാണ് രസംകൊലിയായി മഴ എത്തിയിരിക്കുന്നത്. പണി കിട്ടിയിരിക്കുന്നതോ ബാംഗ്‌ളൂരിനും, മത്സരം നടന്നില്ലെങ്കിൽ ബാംഗ്ലൂർ പുറത്താക്കുമെന്നാണ് നിയമം. ടോസിന് നായകന്മാർ വന്നതിന് ശേഷമാണ് മഴ അആരംഭിച്ചത്.

ഇന്ന് ജയിക്കുന്ന ടീം വെള്ളിയാഴ്ച്ച രാജസ്ഥാനെ നേരിടും. മത്സരം നടന്നില്ലെങ്കിൽ രാജസ്ഥാനെ നേരിടുന്നത് ലക്നൗ ആയിരിക്കും. മത്സരം 9.30 വരെ നടത്താനുള്ള ഓപ്ഷൻ ഉണ്ട്. അതിനാൽ തന്നെ മഴ മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മഴ കണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 ഓവറുകൾ കളിക്കാനുള്ള സമയം ഇല്ലെങ്കിൽ സൂപ്പർ ഓവർ സാധ്യത നോക്കും. 12.50 ന് മുമ്പ് സൂപ്പർ ഓവർ നടന്നില്ലെങ്കിൽ ബാംഗ്ലൂർ പുറത്താകും

കരുത്തരായ രണ്ട് ടീമുകളുടെ പോരാട്ടം തന്നെയാണ് പ്രവചിക്കപെടുന്നത്. അതിനാൽ രണ്ട് ടീമുകൾക്കും ജയ സാധ്യത തുല്യം ആണെന്ന് പറയാം.