എനിക്ക് പക്വത ഇല്ലെന്ന് പറഞ്ഞവർ ആ രണ്ട് താരങ്ങളെ കണ്ടില്ലെന്ന് തോന്നുന്നു, പുതിയ വിവാദം; പരാഗ് ഉദേശിച്ചത് സൂപ്പർ താരങ്ങളെ

രാജസ്ഥാൻ റോയൽസിന്റെ യുവതാരം റിയാൻ പരാഗ് ഐപിഎൽ 2022-ൽ ഉടനീളം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട ആളാണ്. രാജസ്ഥാൻ ജയിച്ചാലും ടോട്ടാലും ട്രോളുകളിൽ നിറയുന്ന ഒരു മുഖമാണ് പരാഗിന്റെ.

ഈ സീസണിൽ ഒരു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പ്രകടനം ഉണ്ടായെങ്കിലും ബാക്കി മത്സരങ്ങളിൽ ഒകെ താരം നിരാശപ്പെടുത്തി. മികച്ച പ്രകടനവും ഉണ്ടാകുന്നില്ല ഫീൽഡിങ്ങിൽ കാണിക്കുന്ന അമിത ഷോയാണ് താരത്തിന് പലപ്പോഴും വിനയാകുന്നത്. ഗ്രൗണ്ടിൽ ഡാൻസ് കളിക്കുന്നതും, അമിതാവേശം കാണിക്കുന്നതും, അമ്പയറുമാരെയും എതിർ ടീം താരങ്ങളെ കളിയാക്കുന്നതിനുമൊക്കെയാണ് താരം സ്ഥിരമായി ട്രോളുകളിൽ നിറയുന്നത്.

ബാംഗ്ലൂറിന് എതിരെ മാൻ ഓ ദി മാച്ച് നേടിയ മത്സരത്തിലും താരം ഉൾപ്പെട്ട ഒരു സംഭവം വിവാദമായിരുന്നു. ഹർഷൽ പട്ടേലിന് എതിരെ ബൗണ്ടറി നേടിയ ശേഷം താരങ്ങൾ തമ്മിൽ നടന്ന വാക്കേറ്റത്തിലും പഴികേട്ടത് പരാഗാണ്. ബൗളർ ഹർഷൽ പട്ടേലിനെ ബൗണ്ടറി പറത്തിയതിന് ശേഷം മോശം പരാമർശം. ഇപ്പോഴിതാ, എന്താണ് സംഭവിച്ചതെന്നതിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നു. ഒരു ചെറുപ്പക്കാരനെപ്പോലെ പെരുമാറാൻ പറഞ്ഞ ആർസിബി ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെ പ്രകോപിപ്പിച്ച പരാഗ് ഒരു ആംഗ്യമാണ് നടത്തിയത്. ഗെയിമിംഗ് സ്റ്റീം ‘റൂട്ടറിൽ’ പ്രത്യക്ഷപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് ആ ആംഗ്യം കാണിച്ചതെന്ന് പരാഗ് വെളിപ്പെടുത്തി.

” അവസാന ഓവറിൽ (ഐ‌പി‌എൽ 2022 ൽ ആർ‌സി‌ബിയ്‌ക്കെതിരെ) ഞാൻ (ഹർഷലിനെ ) ബൗണ്ടറി അടിച്ചപ്പോൾ ഞാൻ ഒരു ആംഗ്യം കാണിച്ചു. മോശമായിട്ട് ഒന്നും പറഞ്ഞില്ല ഞാൻ. സിറാജാണ് തുടങ്ങിയത്, ഹർഷൽ മിണ്ടാതെ നിൽക്കുക ആയിരുന്നു.”

ഇന്നിംഗ്സ് അവസാനിച്ചപ്പോൾ, സിറാജ് വിളിച്ചു പറഞ്ഞു, “ഏയ്, ഇങ്ങോട്ട് വാ, ഇങ്ങോട്ട് വാ”. അദ്ദേഹം പറഞ്ഞു, ‘നീ ഒരു കുട്ടിയാണ്, ഒരു കുട്ടിയെപ്പോലെ പെരുമാറുക’. ഞാൻ സിറാജിനോട് പറഞ്ഞു, ‘ഭയ്യ, ഞാൻ നിങ്ങളോട് ഒന്നും പറഞ്ഞില്ലലോ എന്ന് ‘. അപ്പോഴേക്കും ഇരുടീമിലെയും കളിക്കാർ എത്തി അത് അവിടെ അവസാനിച്ചു. മത്സരശേഷം ഹർഷാലിൻ കൈകൊടുത്തപ്പോൾ അദ്ദേഹം തിരിച്ചത് തന്നില്ല, ഒട്ടും പക്വത ഇല്ലാത്ത പരിപാടി ആയിരുന്നു അത്.”

സീസണിൽ തനിക്ക് വിമർശനം നേരിട്ട ഒരു വേളയിൽ താരം ഇങ്ങനെ കുറിച്ചിരുന്നു– 20–ാം വയസ്സിൽ ഇതൊന്നും ആരും ശ്രദ്ധിക്കാനേ പോകുന്നില്ല. ജീവിതം ഒരുപാട് ബാക്കിയുണ്ട്. അത് ആസ്വദിക്കൂ’– താരം ട്വീറ്റ് ചെയ്തത് ഇങ്ങനെ.