കോഹ്ലിയെ ഉപദേശിക്കുന്നവർ അവരുടെ ആ പ്രായം ഒന്ന് ഓർക്കുക, സച്ചിനെ മാതൃകയാക്കണം; ആകാശ് ചോപ്ര, മഞ്ജരേക്കർ തുടങ്ങിയവരെ ഉന്നം വെച്ച് അക്തർ

കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. കോഹ് ലിയെ പോലുള്ള ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അദ്ദേഹത്തെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ വരുന്ന തലമുറയിലേക്ക് എത്തിക്കൂവെന്നും അക്തര്‍ പറഞ്ഞു.

‘ചെറിയ കുട്ടികള്‍ കാണുന്നുവെന്ന് പ്രസ്താവനകള്‍ ഇറക്കുന്നവര്‍ മനസിലാക്കണം. വിരാട് കോഹ്‌ലിയെ കുറിച്ച നല്ല അഭിപ്രായങ്ങള്‍ പറയൂ. അദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ. എക്കാലത്തെയും മികച്ച താരമാണ് കോഹ്‌ലിയെന്ന് ഒരു പാകിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു.രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്റെ ആഗ്രഹം. 45 വയസ് വരെ കോഹ്‌ലി കളിക്കണം. കോഹ്‌ലി ആരെന്ന് എല്ലാവരെയും കാണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യണ്ടത്.’

“സച്ചിനെ പോലെ ഉള്ളവരെ മാതൃകയാക്കണം. അയാൾ അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല. വളരെ കാര്യമുള്ള കാര്യത്തിന് മാത്രമേ സച്ചിൻ ട്വീറ്റ് ചെയ്യൂ. മറ്റുള്ളവർക്ക് നമ്മൾ കൊടുക്കണ്ട ഒരു ബഹുമാനമുണ്ട്, അത് കൊടുക്കാൻ സച്ചിൻ ശ്രമിക്കും.”

“ഉപദേശം നൽകുന്ന ആൾ പ്രായം കൂടി കണക്കാക്കണം. പറയാൻ എന്ത് അർഹതയാണ് ഉള്ളതെന്ന് ആലോചിക്കണം.”

രണ്ട് വര്‍ത്തിലേറെയായി കരിയറില്‍ സെഞ്ച്വറി വരള്‍ച്ച നേരിടുന്ന കോഹ്‌ലിയ്ക്ക് പഴയ പ്രതാപത്തിലേക്ക് ഇതുവരെയും മടങ്ങിയെത്താനായിട്ടില്ല. 2019 നവംബറിന് ശേഷം കോഹ്‌ലിയുടെ ഇന്നിംഗ്‌സുകള്‍ മൂന്നക്കം കണ്ടിട്ടില്ല.