സഞ്ജു ഉൾപ്പെടെ ഉള്ളവർ അവസരം കാത്തിരിക്കുന്നു, പന്ത് ഈ പോക്കാണെങ്കിൽ ടീമിൽ നിന്നും പുറത്താകും; താരത്തിന് എതിരെ രൂക്ഷവിമർശനവുമായി ഇർഫാൻ പത്താൻ

ഇന്ത്യൻ ടീമിന്റെ മുന്നോട്ടുള്ള യാത്രയിൽ ഋഷഭ് പന്ത് ഒരുപാട് സംഭാവനകൾ നൽകേണ്ടതുണ്ടെന്നും ഇപ്പോൾ ഉള്ള മോശം ഫോമിൽ നിന്നും താരം കരകയറണം എന്നും പറയുകയാണ് ഇർഫാൻ പത്താൻ പറഞ്ഞു. ജയത്തിനിടയിലും പന്തിനെ വിമർശിച്ചാണ് താരം വന്നെതെന്ന് ഉള്ളതാണ്

ജൂൺ 14 ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ പന്ത് നേടിയത് ആറ് റൺസ് മാത്രമാണ്. എന്നിരുന്നാലും, മെൻ ഇൻ ബ്ലൂ ബോർഡിൽ 179/5 എന്ന കിടിലൻ സ്‌കോർ രേഖപ്പെടുത്തുകയും 48 റൺസിന് മത്സരം വിജയിക്കുകയും ചെയ്തു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്ക്കിടെ, ഋഷഭ് പന്ത് ടെസ്റ്റിൽ മികവ് പുലർത്തുന്നതിനെക്കുറിച്ച് ഇർഫാൻ പഠാനോട് ചോദിച്ചു, പക്ഷെ പത്താന്റെ മറുപടി ഇങ്ങനെ ആയിരുന്നു;

“അവൻ ഒമോശം ഫോമിൽ തന്നെയാണ്. ഒന്നും ചെയ്യാൻ അവന് സാധിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ ക്യാപ്റ്റൻസിയാണ് ചെയ്യുന്നത്, പക്ഷേ മുന്നോട്ട് പോകുമ്പോൾ ഇലവനിൽ കളിക്കാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ട ഒരു സമയം വരാൻ സാധ്യതയുണ്ട്.”

“നിങ്ങൾക്ക് ഇതിനകം പ്ലേയിംഗ് ഇലവനിൽ വിക്കറ്റ് കീപ്പർമാരായി ദിനേശ് കാർത്തിക്കും ഇഷാൻ കിഷനും ഉണ്ട്, സഞ്ജു സാംസൺ കാത്തിരിക്കുന്നു, കെ എൽ രാഹുൽ (കീപ്പ് ചെയ്യാൻ കഴിയും) ഞാൻ എപ്പോഴും എന്റെ പ്ലേയിംഗ് ഇലവനിൽ നിലനിർത്തുന്ന ഒരു പേരാണ്. രാഹുലാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ചവൻ. അതിനാൽ ഈ മോശം ഫോം എന്നും തുടരാൻ പന്തിന് സാധിക്കില്ല.”

മൂന്ന് മത്സരങ്ങളായിട്ടും താളം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല.