കോഹ്‌ലിയും രോഹിത്തും ഇനി ഒരു ഐ.പി.എല്‍ കളിക്കില്ല!

രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും ഇനിയൊരു ഐപിഎല്‍ സീസണില്‍ കാണാന്‍ സാധിക്കുമോയെന്ന ആശങ്ക പങ്കുവെച്ച് പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. ഈ സീസണിലെ ഐപിഎല്ലില്‍ ഇരുവരും ഫ്‌ളോപ്പായതും നിരവധി യുവതാരങ്ങളുടെ കടന്നുവരവുമാണ് ഇതിന് കാരണമായി അക്തര്‍ ചൂണ്ടിക്കാണിക്കുന്നത്.

‘രോഹിത്, കോഹ്‌ലി എന്നിവരുടെ അവസാനത്തെ ഐപിഎല്‍ അല്ലെങ്കില്‍ ടി20 ലോക കപ്പ് ആണോ ഇത്തവണത്തേത് എന്നാണ് കാണാനിരിക്കുന്നത്. ഫോം നിലനിര്‍ത്താന്‍ രണ്ടു പേര്‍ക്കും മേല്‍ സമ്മര്‍ദ്ദമുണ്ടാവും.കരിയറിന്റെ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ ഈ സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.’

‘ഉദാഹരണത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഒരു സമയത്തു നിരന്തരം ചോദ്യങ്ങളുയര്‍ന്നിരുന്നു. അതുപോലെ രോഹിത്തിനും കോഹ്‌ലിക്കും മേല്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. കോഹ്‌ലിക്ക് എന്തു സംഭവിക്കുമെന്ന് ദൈവത്തിനറിയാം. എന്നാല്‍ കോഹ്‌ലി 110 സെഞ്ച്വറികള്‍ നേടുകയെന്നത് എന്റെ ആഗ്രഹമാണ്.’

‘നിലവിലെ സാഹചര്യത്തില്‍ കോഹ്‌ലിയുടെ ആത്മവിശ്വാസും മനോവീര്യവും കുറഞ്ഞിട്ടുണ്ടാവും. ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതിലൂടെ മാത്രമ ഇതു വര്‍ധിക്കാന്‍ പോവുന്നുള്ളൂ’ അക്തര്‍ പറഞ്ഞു.

Read more

ഈ ഐപിഎല്‍ സീസണില്‍ രോഹിത് 14 മല്‍സരങ്ങളില്‍ നിന്നും 19.14 ശരാശരിയില്‍ നേടിയത് വെറും 268 റണ്‍സായിരുന്നു. ഒരു ഫിഫ്റ്റി പോലും ഇതിലുണ്ടായില്ല. കോഹ്‌ലിയാവട്ടെ 16 മത്സരങ്ങളില്‍ നിന്ന് 22.73 ശരാശരിയില്‍ 341 റണ്‍സാണ് നേടിയത്. രണ്ട് ഫിഫ്റ്റി പ്രകടനവും ഇതിലുള്‍പ്പെടും.