ഈ പ്രകടനം യുവതാരങ്ങളുടെ കരിയര്‍ തകര്‍ക്കാനുള്ളത്, ഇന്ത്യന്‍ ക്രിക്കറ്റിന് ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല

സംഗീത് ശേഖര്‍

രണ്ടു മികച്ച കൗണ്ടര്‍ അറ്റാക്കിംഗ് ഇന്നിംഗ്‌സുകള്‍, രണ്ടാളുടെയും കരിയര്‍ കണക്കിലെടുക്കുമ്പോള്‍ അണ്‍ യൂഷ്വല്‍ സ്‌ട്രൈക്ക് റേറ്റുകളില്‍ തന്നെയാണ് വന്നത് . പേസും ബൗണ്‍സുമുള്ള 200 പ്ലസ് ട്രാക്കുകളില്‍ അമിതമായ പ്രതിരോധം ടീമിന് ഗുണം ചെയ്‌തേക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഓഫ് സ്റ്റമ്പിന് പുറത്ത് നിരന്തരം ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ആക്രമിക്കുന്നൊരു ബോളിംഗ് നിരക്കെതിരെ റിസ്‌ക്കുകള്‍ എടുക്കാതെ സ്‌കോറിംഗ് സാദ്ധ്യമല്ല എന്നത് കൊണ്ട് തന്നെ അപ്പര്‍ കട്ടുകളിലൂടെയും സ്ലിപ്പുകള്‍ക്ക് മുകളിലൂടെയുള്ള റാമ്പുകളിലൂടെയും സ്‌കോറിംഗ് ഷോട്ടുകള്‍ കളിച്ചു കൊണ്ട് തികച്ചും പോസിറ്റിവായി നീങ്ങിയൊരു പാര്‍ട്ണര്‍ഷിപ്.

ഇത് രണ്ടു കൊല്ലത്തിലധികമായി തുടരുന്ന മോശം ഫോമിനെ ന്യായീകരിക്കാന്‍ മാത്രമൊന്നുമില്ല. ഈ ഇന്നിംഗ്സുകള്‍ കരിയര്‍ എക്സ്റ്റന്ഷന് കാരണമാകുന്നെങ്കില്‍ കുറച്ചു യുവതാരങ്ങളുടെ ടെസ്റ്റ് കരിയറിനെ നെഗറ്റിവ് ആയി ബാധിക്കും എന്നല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്