കോഹ്‌ലി മാത്രമല്ല ലോക ക്രിക്കറ്റിലെ എല്ലാ മികച്ച നായകന്മാരും ഇങ്ങനെയാണ്; തുറന്നു പറഞ്ഞ് പാക് മുന്‍ താരം

വിരാട് കോഹ്‌ലിയെ മികച്ച നായകനാക്കുന്ന ഘടകം എന്തെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന നായകനാണ് കോഹ്‌ലിയെന്നും അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ബട്ട് പറഞ്ഞു.

‘വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇത്രയും മികച്ചതാവാന്‍ കാരണം അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്. പ്രത്യേകിച്ച് സഹതാരങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍. കോഹ്‌ലി മാത്രമല്ല ലോക ക്രിക്കറ്റിലെ എല്ലാ മികച്ച നായകന്മാരെ നോക്കിയാലും അവരെല്ലാം തങ്ങളുടെ സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. പ്രതിസന്ധി നേരിടുമ്പോള്‍ നായകന്‍ താരങ്ങളെ പിന്തുണക്കുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നു. അതിലൂടെ അവര്‍ക്ക് ശക്തമായി തിരിച്ചെത്താനും മികച്ച പ്രകടനം നടത്താനും സാധിക്കുന്നു.’

Long way to go, Salman Butt on Pakistan player performing well

‘വലിയ സമ്മര്‍ദ്ദഘട്ടങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അവരെ പിന്തുണക്കുന്നു. എന്നാല്‍ അല്‍പ്പം നിരാശപ്പെടുത്തുമ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. കോഹ്‌ലി അതില്‍ നിന്ന് വ്യത്യസ്തനാണ്. എപ്പോഴും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹം മികച്ച നായകനായി തുടരുന്നത്.’

Virat Kohli trusts Ajinkya Rahane to do a 'tremendous' job as captain

‘രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്ട്രേലിയയില്‍ നേടിക്കൊടുത്തു. ബാറ്റിംഗിലും തിളങ്ങി. അത്തരത്തില്‍ മികച്ച റെക്കോഡുള്ള താരത്തെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണക്കേണ്ടതായുണ്ട്’ സല്‍മാന്‍ ബട്ട് പറഞ്ഞു.