ലീഗ് ചരിത്രത്തിൽ ഇത് ആദ്യത്തെ സംഭവം, ചരിത്രത്തില്‍ ഇടം നേടി സൂപ്പർ താരങ്ങൾ

ഹാൾ ഓഫ് പട്ടികയിൽ ഇടം പിടിക്കുക എന്നത് ഒരു കായിക താരത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണ്. അയാൾ തന്റെ മേഖലയിൽ പതിപ്പിച്ച വ്യക്തിമുദ്രകൾക്ക് നൽകുന്ന അംഗീകാരമാണ് ഇതെന്നും പറയാം. ക്രിക്കറ്റിലും, ഫുട്‍ബോളിലും ,ബാസ്കറ്റ്ബോളിലും എല്ലാം ഹാൾ ഓഫ് ഫെയിം ഉണ്ട് . ഇപ്പോഴിതാ ഐ.പി.എൽ ടീമായ ബാംഗ്ലൂർ അത്തരത്തിൽ ഒരു ഹാൾ ഓഫ് ഫെയിം ലിസ്റ്റ് പുറത്ത് ഇറക്കിയിരിക്കുകയാണ്.

ക്ലബ്ബിലെ സൂപ്പർ താരങ്ങൾ ആയിരുന്ന ഗെയിൽ, ഡിവില്ലിയേഴ്സ് എന്നിവരാണ് പട്ടികയിലിടം നേടിയത്. ആദ്യമായിട്ടാണ് ഒരു ക്ലബ് ഇത്തരത്തിൽ ഹാൾ ഓഫ് ഫെയിം പട്ടികയുമായി രംഗത്ത് വരുന്നത്. വിരമിച്ച ശേഷമാണ് സാധാരണ പട്ടികയിലിടം കൊടുക്കുന്നത് എന്നതിനാൽ തന്നെ കൊഹ്‌ലിയെ ഉൾപ്പെടുത്തിയിട്ടില്ല.

വിരാട് കോഹ്ലിയാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം ക്ലബ്ബിനായി നടത്തിയത്.” ആർ‌സി‌ബി പ്ലേ ബോൾഡ് തത്ത്വചിന്തയെ നിർവചിക്കുന്ന തന്റെ പുതുമ, മിഴിവ്, സ്‌പോർട്‌സ്മാൻഷിപ്പ് എന്നിവ ഉപയോഗിച്ച് എബി ക്രിക്കറ്റ് കളിയെ ശരിക്കും മാറ്റിമറിച്ചു.”

“നിങ്ങൾ രണ്ടുപേർക്കും വേണ്ടി ഇത് ചെയ്യുന്നത് എനിക്ക് ശരിക്കും സന്തോഷമാണ്. ഈ ഐ.പി.എലിനെ നിങ്ങൾ എങ്ങനെ മാറ്റിമറിച്ചെന്നുള്ള വീഡിയോ നമ്മൾ കണ്ടു. ബാംഗ്ലൂരിനെ ഇന്ന് കാണുന്ന ടീമാക്കിയതിൽ നിർണായക പങ്ക് വഹിച്ച നിങ്ങൾ രണ്ടുപേരും ഇത് അർഹിക്കുന്നു.”

ദക്ഷിണാഫ്രിക്കൻ മഹാനായ ഡിവില്ലിയേഴ്‌സ് 2011 മുതൽ 2021 വരെ ആർസിബിയുടെ അവിഭാജ്യ ഘടകമായിരുന്നപ്പോൾ, വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള ഇടംകയ്യൻ ബാറ്റർ ഗെയ്‌ൽ ആറ് വർഷത്തോളം ഫ്രാഞ്ചൈസിക്കൊപ്പമുണ്ടായിരുന്നു.

കോൺഫറൻസിലൂടെ ടീമിനൊപ്പം ചേർന്ന ഡിവില്ലിയേഴ്സ് ടീം ക്യാമ്പിലെ എല്ലാവർക്കും വൈകാരിക സന്ദേശം നൽകി. ” എന്നെ സംബന്ധിച്ച് വൈകാരിക പദവിയാണിത്, ഈ നിമിഷം എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് ” അദ്ദേഹം പറഞ്ഞു.