'വേതനം വൈകുന്നത് പുതുമയുള്ള കാര്യമല്ല'; തുറന്നടിച്ച് സണ്‍റൈസേഴ്‌സ് താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരങ്ങളുടെ വേതനം വൈകുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ഇന്ത്യന്‍ താരം ശ്രീവത്സ് ഗോസ്വാമി. വര്‍ഷങ്ങളായി ഇതാണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്നും ഇതില്‍ തനിക്ക് വലിയ അത്ഭുതം തോന്നുന്നില്ലെന്നും താരം പറഞ്ഞു.

“ഇത് താരങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രതിസന്ധിയാണ്. വര്‍ഷങ്ങളായി ഇതാണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ സംഭവിക്കുന്നത്. ഇതില്‍ ആരും പരാതിപ്പെടാറില്ല. പരാതിപ്പെട്ടാല്‍ അവരെ നിഷേധിയായി മുദ്രകുത്തും” താരം ട്വിറ്ററില്‍ കുറിച്ചു. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ ഹോദരാബാദിനായി കളിക്കുന്ന താരമാണ് ഗോസ്വാമി.

Momentum doesn

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബി.സി.സി.ഐ കഴിഞ്ഞ തവണ രഞ്ജി ട്രോഫി നടത്തിയിരുന്നില്ല. ഇതില്‍ 700 ഓളം രഞ്ജി ട്രോഫി താരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചുവെങ്കിലും അതിതു വരെ ഉണ്ടായിട്ടില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ചാണ് ഗോസ്വാമി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ ഇപ്പോളും ആവശ്യമായ വിവരങ്ങള്‍ ബി.സി.സി.ഐയ്ക്ക് അയച്ചു നല്‍കിയിട്ടില്ലെന്നും, അതാണ് ഫസ്റ്റ് ക്ലാസ് താരങ്ങളുടെ നഷ്ടപരിഹാരം നല്‍കാനുള്ള കാലതാമസത്തിന് കാരണമെന്നാണ് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ പറയുന്നത്.