ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്: ഇന്ത്യന്‍ സൂപ്പര്‍ താരം പ്ലേയിംഗ് ഇലവനില്‍

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഈ മാസം 25ന് ലീഡ്സില്‍ ആരംഭിക്കും. ലോര്‍ഡ്സില്‍ ജയിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ടീം അടിമുടി പരിഷ്‌കരിച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ അധിക മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല.

സ്റ്റാര്‍ സ്പിന്നര്‍ ആര്‍.അശ്വിന്റെ വരവാണ് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാവുന്ന മാറ്റം. ലീഡ്സില്‍ അനില്‍ കുംബ്ലെയടക്കമുള്ള പല സ്പിന്നര്‍മാരും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട് എന്നത് അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. അവസരം കാത്ത് പൃഥ്വി ഷായും മായങ്ക് അഗര്‍വാളും സൂര്യകുമാര്‍ യാദവും ഹനുമ വിഹാരിയും പുറത്തുണ്ടെങ്കിലും ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്.

I have been constantly put under microscope, says R Ashwin | Cricket News – India TV

ചേതേശ്വര്‍ പുജാരയുടെ മോശം ഫോം തലവേദനയാണെങ്കിലും ലോര്‍ഡ്സില്‍ നിര്‍ണ്ണായക സമയത്ത് 46 റണ്‍സുമായി താരത്തിന് തിളങ്ങാനായത് വിസ്മരിക്കാനാവില്ല. അശ്വിന് ടീമിലിടം നല്‍കിയാല്‍ രവീന്ദ്ര ജഡേജയ്‌ക്കോ ഇഷാന്ത് ശര്‍മ്മയ്‌ക്കോ പുറത്തിരിക്കേണ്ടി വന്നേക്കും.

Jadeja, Ishant feed off deflated West Indies

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ/രവീന്ദ്ര ജഡേജ.