അവർ ആവശ്യപ്പെടാതെ ഒരു പരമ്പരയും കളിക്കില്ല, ഇന്ത്യയുടെ മുന്നിൽ നമ്മൾ ചെറുതാകരുതെന്ന് പാകിസ്ഥാൻ ബോർഡ് മുൻ ചെയർമാൻ

ഇന്ത്യ -പാകിസ്ഥാൻ പര്യടനങ്ങൾ ആരാധകർക്ക് ഒരുപാട് ക്രിക്കറ്റ് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകർക്ക് എൽ- ക്ലാസിക്കോ ആണെങ്കിൽ ക്രിക്കറ്റ് പ്രേമികൾക്ക് അത് പാകിസ്ഥാൻ- ഇന്ത്യ പോരാട്ടമാണ്. ക്രിക്കറ്റ് ലോകകപ്പ് വേദികളിൽ മാത്രമാണ് കാണാൻ ഭാഗ്യം ഉണ്ടാകുന്നതെന്ന് മാത്രം. 2012 ന് ശേഷം ഇരുരാജ്യങ്ങളും പരമ്പരകളിൽ പരസ്പരം കളിച്ചിട്ടില്ല. ആകെ മുഖാമുഖം വരുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്ര.

സെപ്തംബറിൽ ക്രിക്കറ്റ് ബോഡിയുടെ മുൻ ചെയർമാനായിരുന്ന എഹ്‌സാൻ മണി തന്റെ ഭരണകാലത്ത് ഇന്ത്യ-പാക് ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനായി താൻ ഒരിക്കലും ബിസിസിഐയുടെ പിന്നാലെ ഓടിയിട്ടില്ലെന്ന് പറഞ്ഞു. ആദ്യ ചുവടുവെപ്പ് ഇന്ത്യയുടേതാകണം എന്ന നിലപാടിൽ താൻ എപ്പോഴും ഉറച്ചുനിൽക്കുന്നു എന്നും മണി പറഞ്ഞു.

“അവർക്ക് മത്സരിക്കണം എങ്കിൽ അവർ പാകിസ്താനിലേക്ക് വരട്ടെ. നമ്മൾ ഒരിക്കലും അവരോട് ആവശ്യപ്പെടില്ല, ആദ്യം അവരായിട്ട് പറയണം.നമുക്ക് നമ്മുടെ സ്വന്തം അഖണ്ഡതയുണ്ടെന്നും നമ്മുടെ അഭിമാനമുണ്ടെന്നും ഞാൻ എപ്പോഴും പറഞ്ഞു. നമ്മൾ എന്തിന് ഇന്ത്യയുടെ പുറകെ ഓടണം? നമ്മൾ പാടില്ല. അവർ തയ്യാറാകുമ്പോൾ മാത്രമേ ഞങ്ങളും തയ്യാറാകൂ,” മണി ക്രിക്കറ്റ് പാകിസ്ഥാനോട് പറഞ്ഞു.

ലോകത്തിൽ ഏറ്റവും അധികം ക്രിക്കറ്റ് ആരാധകർ ആഗ്രഹിക്കുന്ന ഒരു ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. വെറും വാശിയും അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില് നൽകാൻ ഓരോ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾക്കും സാധിക്കാറുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ കളിക്കുന്നില്ല. മുമ്പ് ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിച്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ തൗക്കിർ സിയ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഒരിക്കലും പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിച്ചിട്ടില്ലെന്നും പ്രശ്നം “സർക്കാർ-സർക്കാർ തലത്തിലാണ് ആണെന്നും പറഞ്ഞിരുന്നു.