നായകനെ മാറ്റിയാലൊന്നും അവന്മാർ രക്ഷപെടാൻ പോകുന്നില്ല, അത് സംഭവിച്ചാൽ ഭാവിയെങ്കിലും സുരക്ഷിതമാകുമെന്ന് മാത്രം; തുറന്നടിച്ച് ആമീർ സൊഹൈൽ

മുൻ പാകിസ്ഥാൻ ഓപ്പണിംഗ് ബാറ്റർ ആമീർ സൊഹൈൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നായകസ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റിയാൽ ഉടനെ മാറില്ലെന്നും അതിന് ഒരുപാട് കാര്യങ്ങൾ കൂടുതലായി ചെയ്യണമെന്നും പറയുകയാണ്. ഭാവിയിലെ തലമുറയിലേക്ക് താരങ്ങളെ വാർത്തെടുക്കാൻ ടീം ശ്രദ്ധിക്കണമെന്നും മുൻ താരം പറയുന്നു.

2020 നവംബറിൽ എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാൻ ക്യാപ്റ്റനായി ചുമതലയേറ്റ ബാബർ അസം സമീപകാല ഹോം പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിലാണ് ഇപ്പോൾ വിമർശനം ഏറ്റുവാങ്ങുന്നത്. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര സമനിലയിലായി, അതിന് മുമ്പ് ഇംഗ്ലണ്ടിനോട് തോറ്റു. ഏകദിന പരമ്പരയിലും കിവീസിനോട് തോൽവിയേറ്റ് വാങ്ങി.

ഡോൺ ന്യൂസിനോട് സംസാരിക്കവെ ആമീർ സൊഹൈൽ പറഞ്ഞു.

“ക്യാപ്റ്റൻസിയിലെ മാറ്റം കാര്യമായ പുരോഗതി കൊണ്ടുവരുമെന്ന് ഞാൻ സമ്മതിക്കുന്നില്ല. പുതിയ നായകൻ ടീമിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് കാരണമാകുമെന്ന് ഉറപ്പുണ്ടോ? ക്യാപ്റ്റൻസിക്ക് പകരം, പാകിസ്ഥാൻ തീർച്ചയായും ധാരാളമുള്ള വളർന്നുവരുന്ന കളിക്കാരെ വളർത്തിയെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. .”

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ നജാം സേഥി തിങ്കളാഴ്ച ബാബറിന്റെ ഭാവി പ്രഖ്യാപിക്കും, അദ്ദേഹമെന്ന് പുതിയ മാനേജ്‌മന്റ്, സെക്ഷൻ കമ്മിറ്റി പ്രഖ്യാപനങ്ങൾ നടത്തും. സ്വന്തം മണ്ണിൽ ഒരു ടെസ്റ്റും ജയിക്കാൻ ടീമിനായില്ല.