ഇന്ത്യയുടെ പരിശീലകനാകുന്നത് ബ്രസീലിന്റെയോ ഇംഗ്ലണ്ടിന്റെയോ ഫുട്‌ബോള്‍ കോച്ചാകുന്നതു പോലെ, ഒട്ടും എളുപ്പമല്ലെന്ന് ശാസ്ത്രി

ഏത് സാഹചര്യവും കണക്കിലെടുക്കാതെ ടീം വിജയിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ കളിക്കാരും പരിശീലകനും എപ്പോഴും കത്തിയുടെ അരികിലാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യയുടെ പരിശീലകനാകുന്നത് ബ്രസീലിന്റെയോ ഇംഗ്ലണ്ടിന്റെയോ ഫുട്‌ബോള്‍ കോച്ചാകുന്നതു പോലെയാണെന്നും തോല്‍വികള്‍ക്ക് ശേഷം ആരാധകര്‍ അശാന്തരാണെന്നും വിജയമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കോവിഡ് ഉണ്ടോ ഇല്ലയോ എന്നത് അവരെ അലട്ടുന്നില്ല. നിങ്ങള്‍ വിജയിക്കണമെന്നും റണ്‍സ് നേടണമെന്നും മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ പരിശീലകനാകുന്നത് ബ്രസീലിന്റെയോ ഇംഗ്ലണ്ടിന്റെയോ ഫുട്‌ബോള്‍ കോച്ചാകുന്നതു പോലെയാണ്. ഒരു തോക്ക് എപ്പോഴും നിങ്ങളെ ചൂണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് ആറ് മികച്ച മാസങ്ങള്‍ ഉണ്ടായേക്കാം. പിന്നെ നിങ്ങള്‍ 36 ന് പുറത്താകും. അപ്പോള്‍ അവര്‍ നിങ്ങളെ വെടിവെക്കും. അപ്പോള്‍ നിങ്ങള്‍ ഉടനെ വിജയിക്കണം. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ തിന്നുകളയും.’

IND vs ENG: Coach Ravi Shastri gives a rousing welcome address as hosts begin net sessions

‘ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിച്ചു. അഞ്ച് വര്‍ഷത്തോളം ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി തുടര്‍ന്നു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ പരമ്പര സ്വന്തമാക്കി, ഇംഗ്ലണ്ടിലും ജയം ആവര്‍ത്തിച്ചു. ഇതാണ് പാരമ്യം. ഓവലിലേയും ലോര്‍ഡ്‌സിലേയും വിജയങ്ങള്‍ക്ക് ഇരട്ടി മധുരമാണുള്ളത്. ടി 20 ലോക കപ്പ് നേടുകയാണെങ്കില്‍ നേട്ടങ്ങള്‍ക്ക് അവസാന മിനുക്കു പണിയെന്ന് മാത്രമോ കരുതാന്‍ സാധിക്കൂ. ക്ഷണം ലഭിച്ചു കഴിഞ്ഞ് അധികകാലം നില്‍ക്കരുതെന്നാണ് എന്റെ അഭിപ്രായം’ ശാസ്ത്രി പറഞ്ഞു.