ചിരി മാത്രമേ ഉള്ളു അല്ലേ, വില്ലിച്ചായനെ ട്രോളി സോഷ്യൽ മീഡിയ

കെയ്ൻ വില്യംസണും കൂട്ടരും ഈ സീസണിൽ തുടർച്ചയായ മൂന്നാം തോൽവിയിലേക്ക് ഇന്നലെ കൂപ്പുകുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് ബാറ്റ്‌സ്മാന്മാർ ഉത്തരവാദിത്വം കാണിക്കാതെ ഇരുന്നപ്പോൾ ടീം ഒരിക്കൽ കൂടി തകർന്നു. എന്നത്തേയും പോലെ ടീമിനെ രക്ഷിക്കേണ്ട ഉത്തരവാദിത്വം നിക്കോളാസ് പൂരൻ, എയ്ഡൻ മാർക്രം എന്നിവരുടെ ചുവലിൽ ആയി എങ്കിലും ലക്ഷ്യത്തിന് 21 റൺസ് അകലെ വീഴാൻ ആയിരുന്നു ഹൈദെരാബാദിന്റെ വിധി.

ക്രിക്കറ്റ് വിദഗ്ധർ പലരും അഭിപ്രായപ്പെട്ട പോലെ ഹൈദെരാബാദിനെ വലക്കുന്നത് നായകന്റെ മോശം ഫോം തന്നെയാണ് . കെയ്ൻ വില്യംസൺ തന്റെ ഏറ്റവും കരിയറിലെ മോശം ഐപിഎൽ സീസണിലൂടെയാണ് കടന്നുപോകുന്നത്. ഈ സീസണിൽ ആകെ 207 പന്തുകൾ നേരിട്ട അദ്ദേഹം 200 റൺസ് മാത്രമാണ് നേടിയത്, ശരാശരി നൂറിൽ താഴെ.

വലിയ റൺ വേട്ടയിൽ ഹൈദരാബാദ് നായകൻ വീണ്ടും പരാജയപ്പെട്ടതോടെ പതനം പൂർത്തിയായി . സാധാരണ ഒരു ചിരിയിലൂടെ ട്രോള്ളിൽ നിന്ന് രക്ഷപെടാറുള്ള വില്യംസൺ തന്നെയായിരുന്നു ഇന്നലെ ആരാധകരുടെ നോട്ടപ്പുള്ളി. വാർണറെ ഒഴിവാക്കി പകരം വില്ലംസനെ നിലനിർത്തിയ ഹൈദെരാബാദ് ടീമും ട്രോളുകൾ ഏറ്റുവാങ്ങി.

മുൻ  ടീമായ ഹൈദരാബാദിനെതിരെ തകർപ്പനടി നടത്തിയ ഡേവിഡ് വാർണറും (58 പന്തിൽ 92 നോട്ടൗട്ട്) കൂട്ടാളി റോവ്മാൻ പവലും (35 പന്തിൽ 67 നോട്ടൗട്ട്) ചേർന്നു ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനു സമ്മാനിച്ചത് 21 റൺസിന്റെ ജയം. സ്കോർ: ഡൽഹി– 20 ഓവറിൽ 3 വിക്കറ്റിന് 207. ഹൈദരാബാദ്– 20 ഓവറിൽ 8 വിക്കറ്റിന് 186. വാർണറാണ് പ്ലെയർ ഓഫ് ദ് മാച്ച്.