ലോക കപ്പിലെ പാകിസ്ഥാന്‍റെ പതിഞ്ഞ തുടക്കത്തെ തന്റെ ആക്രമണ ബാറ്റിംഗുമായി മറികടക്കുന്ന ഒരു കളിക്കാരനുണ്ട്

ഷെമിന്‍ അബ്ദുള്‍ മജീദ്

2011 ലോകകപ്പുമായി ഈ T20 ലോകകപ്പിന് ഉണ്ടായിട്ടുള്ള സാമ്യതയേക്കാള്‍ അതിശയിപ്പിക്കുന്നതാണ് 1992 ലോകകപ്പുമായി ഈ T20 ലോകകപ്പിന് ഉള്ളത്. പുറത്താകല്‍ ഭീഷണിയില്‍ നിന്ന് മഴ മൂലം പാക്കിസ്ഥാന്‍ അന്ന് സെമിയില്‍ എത്തിയത് പോലെ ഇന്നും ആവര്‍ത്തിച്ചിരിക്കുന്നു.

1992 ലോകകപ്പോടെ പാക്കിസ്ഥാന്‍ ലോകത്തിന് മുന്നില്‍ അവരുടെ ഒരു വജ്രായുധത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് പാക്കിസ്ഥാന്റെ നെടുംതൂണായി മാറിയ ഇന്‍സമാം ഉള്‍ ഹഖ് . ഇന്‍സമാമിന്റെ തീപാറുന്ന ഇന്നിങ്ങ്‌സുകളാണ് പാക്കിസ്ഥാനെ ലോകകപ്പ് നേടാന്‍ സഹായിച്ചത്.

ഈ ലോകകപ്പില്‍ കഴിഞ്ഞ 2 മല്‍സരങ്ങളിലായി പാക്കിസ്ഥാന്റെ പതിഞ്ഞ തുടക്കത്തെ തന്റെ ആക്രമണ ബാറ്റിങ്ങുമായി മറികടക്കുന്ന ഒരു കളിക്കാരനുണ്ട്. 21 വയസ്സുള്ള മുഹമ്മദ് ഹാരിസ്. ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് ചെയ്യുന്ന അതേ ജോലി പാക്കിസ്ഥാന് വേണ്ടി ചെയ്യുന്ന ഹാരിസ് തന്റെ സ്‌ട്രോക് പ്ലേ കൊണ്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ ഇംപാക്ട് ഉണ്ടാക്കിക്കഴിഞ്ഞു.

ഹാരിസായിരിക്കുമോ ഈ ലോകകപ്പില്‍ പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്ന അപ്രതീക്ഷിത താരം? എന്തായാലും പാക്കിസ്ഥാന്‍ കണ്ടെത്തിയിരിക്കുന്നത് ഒരു ജെം തന്നെയാണ്.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24×7