കോഹ്ലിയെ മാറ്റി രോഹിത്തിനെ നിയമിച്ചതില്‍ ഒരു അപാകതയും ഇല്ല, ഒരാള്‍ കുറച്ചുകാലം നയിച്ചു, ഇനി അടുത്ത ആള്‍ക്ക് ചാന്‍സ് കൊടുത്തു, അത്രയേ ഉള്ളൂ

ഹാരിസ് മരത്തംകോട്

ഇന്ത്യന്‍ ക്രിക്കറ്റിലൊരു ബാറ്റണ്‍ കൈമാറ്റം നടന്നു, ഒരു ഭൂമികുലുക്കവും സംഭവിക്കാതെ ഒരു രാത്രി പിന്നിട്ടിരിക്കുന്നു… വിരാട് കോഹ്ലി എന്ന നിലവിലെ ക്യാപ്റ്റനില്‍ നിന്നും ബാറ്റണ്‍ രോഹിത്ത് ശര്‍മ്മ എന്ന പുതിയ ക്യാപ്റ്റനിലേക്ക് നല്‍കുകയാണ്…

വിരാട് കോഹ്ലി മോശം ക്യാപ്റ്റനായാണോ ഈ തീരുമാനം, ക്യാപ്റ്റനായുള്ള അയാളുടെ സ്റ്റാറ്റും വിജയശതമാനവും കണ്ടാല്‍ അതാരും സമ്മതിച്ച് തരില്ല. ഏത് ഇന്ത്യന്‍ ക്യാപ്റ്റനേക്കാളും ഉയര്‍ന്ന സ്റ്റാറ്റ്‌സ് ആണ് അയാള്‍ക്ക്. നാല് ICC ടൂര്‍ണമെന്റുകളില്‍ ടീമിനെ നയിച്ച കോഹ്ലി രണ്ട് ഫൈനലും ഒരു സെമിയും ടീമിനെ എത്തിച്ചു, അവസാന 20-20 യില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ഈ സ്റ്റാറ്റും അത്ര മോശമല്ല.

Kohli removed from ODI captaincy as Rohit becomes new white-ball captain

എന്നാല്‍ ഒരു ICC ട്രോഫി BCCI യുടെ ഷെല്‍ഫില്‍ എത്തിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കൂടാതെ IPL ല്‍ താന്‍ ക്യാപ്റ്റനായ ടീമിന് ഒരു കിരീടം നേടി കൊടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.. ഇതാണ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ മേലുള്ള നെഗറ്റീവ്. ICC നോക്കൗട്ടുകളില്‍ കാലിടറിയ കളികളില്‍ എതിര്‍ ടീമില്‍ ഒരു ലെഫ്റ്റ് ആം സ്വിങ് ബൗളര്‍ ഉണ്ടെന്നും അയാള്‍ ഇന്ത്യയുടെ ബേസായ ടോപ്പ് 3 യില്‍ വിള്ളല്‍ ഉണ്ടാക്കി ആ ടീമിനെ തോല്‍വിയിലേക്ക് തള്ളി വിടുകയായിരുന്നു എന്ന് കാണാം…

ബാറ്റണ്‍ ഏറ്റ് വാങ്ങുന്ന രോഹിത്ത് ശര്‍മ്മ തന്റെ IPL ക്യാപ്റ്റന്‍സി ആണ് മികവിന്റെ മാനദണ്ഡമായി ഉയര്‍ത്തിക്കാട്ടുന്നത്. അഞ്ച് IPL കിരീടം നേടിയ അയാള്‍ക്ക് ഈ ഒരു ബാറ്റണ് വേണ്ടി അവകാശം ഉന്നയിക്കാനുള്ള ത്രാണിയും ഉണ്ട്.. വിരാട് എന്ന ക്യാപ്റ്റന്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന ബെഞ്ച് മാര്‍ക്കില്‍ നിന്നും ഒരിഞ്ച് താഴെ പോവാതെ ICC ട്രോഫികള്‍ നേടുക എന്നതാണ് രോഹിത്ത് നേരിടുന്ന ഏക വെല്ലുവിളി.

Rohit Sharma replaces Virat Kohli as ODI captain, to take over as full-time limited-overs skipper of India - Sports News

ഇനി ഒരു ICC നോക്കൗട്ടില്‍ എതിര്‍ ടീമിലെ ലെഫ്റ്റ് ആം സ്വിംഗ് ബോളറെ കടന്ന് അത് നേടിയാല്‍ ഇത് വരെ ഉള്ള ഹൈപ്പുകള്‍ നില നിര്‍ത്തി ചരിത്രത്താളുകളില്‍ നിറഞ്ഞ് നില്‍ക്കാം. വിരാടിന്റെ ബെഞ്ച് മാര്‍ക്കില്‍ നിന്ന് താഴെ പോയാലേ, എന്തേലും എതിര്‍പ്പുകള്‍ ഉയരാന്‍ സാദ്ധ്യത ഉള്ളൂ. വിരാടെന്ന ക്യാപ്റ്റന് കൂട്ടായി എന്നും വിരാടെന്ന ഫുള്‍ ഫോം ബാറ്റ്‌സ്മാന്‍ ഉണ്ടായിരുന്നു. തന്റെ ക്യാപ്റ്റന്‍സിയിലെ വിടവെല്ലാം തന്റെ ബാറ്റ് കൊണ്ട് അടച്ച് ആയിരുന്നു എക്കാലവും കോഹ്ലി മികച്ച് നിന്നത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ഏറ്റെടുത്ത ഉടനെ ടീമിലെ ബോളിംഗ്+ ഓള്‍റൗണ്ടേഴ്‌സായിരുന്ന അശ്വിനേയും ജഡേജയേയും ഡ്രോപ്പ് ചെയ്ത് അവിടെ ചാഹലിനേയും കുല്‍ ദീപിനേയും പോലുള്ള ബോളേഴ്‌സിനെ ചേര്‍ത്ത് അഞ്ച് ബാറ്റ് ചെയ്യാന്‍ അധികം പറ്റാത്ത ബോളേഴ്‌സുമായി ഇറങ്ങി ടീമിന്റെ ബാലന്‍സ് തെറ്റിക്കുന്ന ചൂതാട്ടം നടത്താനും കോഹ്ലിക്ക് കഴിഞ്ഞത് ധവാന്‍,രോഹിത്ത്, കോഹ്ലി എന്നിവരുടെ ധാരാളിത്തം ആയിരുന്നു.

Only Kohli & Bhuvi Seem Certainties Across All Formats in Team India

പരിക്കുകള്‍ വഴിമുടക്കിയിരുന്ന ഭുവനേഷ് കുമാര്‍ വരുമ്പോള്‍ ആണ് ഒരു ഓള്‍റൗണ്ട് ഓപ്ഷന്‍ കോഹ്ലിക്ക് കിട്ടിയിരുന്നത്. കേദാര്‍ ജാദവ് അല്ലാതെ വേറൊരു ആറാം ബോളറെ ഉപയോഗിക്കുന്നതും കണ്ടില്ല.. ടോസ്സുകള്‍ നേടാന്‍ ഭാഗ്യം കനിഞ്ഞ് അനുഗ്രഹിക്കാത്ത ഈ ക്യാപ്റ്റന്‍ ആവും ഏറ്റവും കൂടുതല്‍ ടോസ്സ് നഷ്ടമായിട്ടും ടീമിനെ ജയിപ്പിച്ചിട്ടുണ്ടാവുക..

ഇനി രോഹിത്തിലേക്ക് വരുമ്പോള്‍, കോഹ്ലി ഒരു ബാറ്റിംഗ് അസറ്റ് എന്ന നിലയില്‍ രോഹിത്തിന്റെ കീഴില്‍ കളിക്കാന്‍ പോവുന്നു. എന്നാല്‍ പണ്ടത്തെ കോഹ്ലിയില്‍ നിന്നും ഇന്നത്തെ കോഹ്ലിയിലേക്ക് ഒരു കയറ്റിറക്ക് വന്നിട്ടുണ്ട്. ധവാന്‍ ഇനി ടീമില്‍ ഉണ്ടാവുമോ എന്നത് കണ്ടറിയണം. ബൗളിങ് ഓള്‍റൗണ്ടര്‍മാരില്‍ ഏറെ വിശ്വാസം അര്‍പ്പിക്കുന്ന രോഹിത്ത് ടീമില്‍ ഒന്നോ രണ്ടോ ഓള്‍റൗണ്ടേഴ്‌സിന് സ്ഥാനം നല്‍കും എന്നത് ഉറപ്പാണ്. ക്യാപ്റ്റന്‍സ് ചോയ്‌സ് പോലെ ഒന്നോ രണ്ടോ തലകള്‍ വെട്ടി മാറ്റപ്പെടുകയും ആ സ്ഥാനത്ത് സ്ഥിര സാന്നിദ്ധ്യമായി ചിലരെ കാണാന്‍ പറ്റും.

WATCH: How BCCI shot down suggestions to strip vice-captaincy off Rohit Sharma | CricXtasy

നാളിത് വരെ ചെയ്‌സിങില്‍ ശക്തരായ ഇന്ത്യക്ക് ടോട്ടലുകള്‍ ഡിഫന്റ് ചെയ്യുന്നതില്‍ ഖ്യാതി കേട്ട രോഹിത്തിന്റെ സമീപനമാവും ഉറ്റു നോക്കുന്നത്. കോഹ്ലിയെ മാറ്റി രോഹിത്തിനെ നിയമിച്ചതില്‍ ഒരു അപാകതയും ഇല്ല.. ടീമിന്റെ ഇപ്പോളത്തെ മെയിന്‍ പില്ലേഴ്‌സ് ആണ് രണ്ട് പേരും,  കോഹ്ലി മാറി രോഹിത്ത് നയിക്കാന്‍ ശ്രമിച്ചാല്‍ അത് സാധ്യവുമല്ല.. സമ പ്രായക്കാരായ അവര്‍ ഒരുമിച്ച് വിരമിക്കാനേ സാധ്യത ഉള്ളൂ. ഒരാള്‍ കുറച്ച് കാലം നയിച്ചു, ഇനി അടുത്ത ആള്‍ക്ക് ചാന്‍സ് കൊടുത്തു അത്രയേ ഉള്ളൂ. ആര് നയിച്ചാലെന്താ… നുമ്മക്ക് ജയവും കപ്പും വന്നാല്‍ മതി…

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7