'എനിക്കത് സമ്മര്‍ദ്ദം അല്ല, മറിച്ച് ഒരു അവസരമാണ്'; ഗാംഗുലിയുടെ മനം നിറച്ച് ദ്രാവിഡിന്‍റെ ഉത്തരം

ജോ മാത്യൂ

There is no pressure consider it as an opportunity- Rahul Dravid

ഇന്ത്യക്ക് വേണ്ടി മൂന്നാമന്‍ ആയി ഇറങ്ങുമ്പോള്‍ കൂടുതല്‍ തവണ ന്യൂ ബോള്‍ നേരിടേണ്ടി വന്നിട്ടില്ലേ ആ പ്രഷറിനെ എങ്ങനെ മറികടക്കുന്നു എന്ന് സൗരവ് ഗാംഗുലി ദ്രാവിഡിനോട് ചോദിച്ചപ്പോള്‍ ദ്രാവിഡ് അതിനു നല്‍കിയ മറുപടി ആണ് ഇത്. എനിക്ക് അത് സമ്മര്‍ദ്ദം അല്ല മറിച്ച് ഒരു അവസരം ആണ്. എന്റെ ടീമിന് വേണ്ടി എന്റെ കഴിവ് തെളിയിക്കാന്‍ എന്റെ മികവ് പുറത്തെടുക്കാന്‍ അത് എനിക്ക് ഒരു അവസരം ആണ്. ഞാന്‍ അതിനെ അങ്ങനെ ആണ് നോക്കി കണ്ടിട്ടുള്ളത്.

അതെ അയാള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ അവസരങ്ങള്‍ ആയിരുന്നു. ആ അവസരങ്ങള്‍ അയാള്‍ കൃത്യമായി ഉപയോഗിച്ചു. അയാള്‍ അങ്ങനെ ഇന്ത്യയുടെ പ്രതിരോധത്തിന്റെ വിശ്വസ്ഥതതയുടെ കോട്ടയായി ‘വന്‍മതില്‍’ ആയി മാറി. ടെസ്റ്റില്‍ അയാള്‍ ഇന്ത്യക്ക് വേണ്ടി മറ്റാരെക്കാളും ഒരു പടി മുമ്പില്‍ നില്‍ക്കുന്നതും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഒരുപാട് മികച്ച ഇന്നിംഗ്സുകള്‍ ആ ബാറ്റില്‍ നിന്ന് പിറന്നതും ദ്രാവിഡ് തന്റെ സമ്മര്‍ദ്ദങ്ങളെ അവസരങ്ങള്‍ ആയി കണ്ടത് കൊണ്ട് തന്നെ ആണ്.

ക്യാപ്റ്റന്‍ ഗാംഗുലി ടീമില്‍ ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാന് അവസരം നല്‍കാന്‍ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാന്‍ ആവശ്യപെട്ടപ്പോള്‍ അയാള്‍ തയ്യാറായതും ഈ ഒരു മനോഭാവം കൊണ്ട് തന്നെ ആണ്. ടീമിന് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ഒരു അവസരം, അത് അയാള്‍ ഒരു മടിയും കൂടാതെ ഏറ്റെടുത്തു. വിക്കറ്റിനു പിന്നിലും ദ്രാവിഡ് തന്റെ മികവ് തെളിയിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷവും ദ്രാവിഡ് തന്റെ സമയം ക്രിക്കറ്റിനായി തന്നെ ആണ് മാറ്റി വെച്ചത്. സമ്മര്‍ദ്ദങ്ങളെ അവസരങ്ങള്‍ ആക്കാന്‍ തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കി എടുക്കാന്‍ ഇന്ത്യയിലെ യുവക്രിക്കറ്റര്‍മാരെ അദ്ദേഹം സജ്ജമാക്കി. 2018ല്‍ ഇന്ത്യ U19 ചാമ്പ്യന്‍മാര്‍ ആയപ്പോള്‍ ദ്രാവിഡ് ആയിരുന്നു ഹെഡ് കോച്ച്. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഹെഡ് ആയും നിയമിതനായി.

നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ച്. ബിഗ് മാച്ചുകളില്‍ കാലിടറുന്ന ഇന്ത്യന്‍ ടീമിന് ആ സമര്‍ദ്ദങ്ങളെ അവസരങ്ങളായി കണ്ട് അതിജീവിക്കാന്‍ ദ്രാവിഡിന്റെ സാന്നിദ്ധ്യത്തില്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു !

Captain, opener, No. 3,wicketkeeper, ICC event winning coach, former NCA Head and now Indian Coach. Rahul Dravid the master of all trades..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍