ഇയാള്‍ക്കു ചാത്തന്‍സേവ വല്ലോമുണ്ടോ!, ഇതുപോലെ അണ്‍പ്രെഡിക്റ്റബിള്‍ ആയി കളിക്കുന്ന ഒരു കളിക്കാരന്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല

 

നവീന്‍ ടോമി

ഇനി ഇയാള്‍ക്കു ചാത്തന്‍സേവ വല്ലോമുണ്ടോ? ഇതിനും മുകളില്‍ അണ്‍പ്രെഡിക്റ്റബിള്‍ ആയി കളിക്കുന്ന ഒരു കളിക്കാരന്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ല.. ആദ്യ കാലങ്ങളില്‍ തമാശയായി പറഞ്ഞതാണേലും ശരിക്കും പ്രെഷര്‍ വന്നാലേ പുള്ളി കളിക്കു എന്ന് വല്ലോമുണ്ടോ.. ഇടവേളക്ക് ശേഷം തിരിച്ച് വരുന്നു.. ആദ്യ ഓവറില്‍ തന്നെ ഗംഭീരമായി 18 റണ്‍സ് വഴങ്ങുന്നു.. തുടര്‍ന്ന് 3 ഓവറില്‍ വഴങ്ങിയത് 15 റണ്‍സ് നേടിയത് ടോപ് സ്‌കോര്‍ര്‍ പൂരന്റെ ഉള്‍പ്പെടെ 2 വിക്കറ്റ്.

അവസാന ഓവറുകളിലേക്ക് താക്കൂറിനെ മാറ്റി വെച്ചപ്പോള്‍ ഇന്ന് അയാളുടെ ദിവസം അല്ല എന്ന് തന്നെ കരുതിയതാണ്.. എങ്കിലും ഒരിക്കല്‍ കൂടി അദ്ദേഹം അങ്ങ് ഞെട്ടിച്ച്… നിര്‍ണായകമായ ആ 18 ആം ഓവര്‍.. അതും ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബോളര്‍ക് നല്‍കാന്‍ രോഹിതിനുണ്ടായ കോണ്‍ഫിഡന്‍സ് അറിയില്ല.. എങ്കിലും ഇത് പോലുള്ള സിറ്റുവേഷനുകളില്‍ താകുറിന്റെ ആറ്റിറ്റിയുഡ് പലരും മാതൃക അയക്കേണ്ടത് തന്നെയാണ്.. ദാറ്റ് നെവര്‍ ഗിവിങ് അപ്പ് മൈന്‍ഡ് സെറ്റ്.. വരുന്നു ആദ്യ പന്തില്‍ തന്നെ പൂരനെ പറഞ്ഞ് വിട്ട് പ്രതീക്ഷ കൂട്ടുന്നു.. താരതമ്യേനെ പ്രെഷര്‍ കുറഞ്ഞ അവസാന ഓവര്‍ വൃത്തിക്ക് തീര്‍ക്കുന്നു

ആദ്യ കാലങ്ങളില്‍ ഭാഗ്യത്തിന്റെ അനുകൂല്യം കൊണ്ട് കിട്ടുന്ന ഫ്‌ലൂക് വിക്കറ്റുകള്‍ ആണ് പലതും എന്ന് തോന്നിയിരുന്നവര്‍ എന്നെ പോലെ ചുരുക്കം ആയിരിക്കില്ല.. പക്ഷെ ഇപ്പോഴും അങ്ങനെ തന്നെ ചിന്തിച്ചാല്‍ ലോകക്രിക്കറ്റില്‍ തന്നെ താകുറിനെ കാള്‍ ഭാഗ്യമുള്ള ബോളര്‍ ഇല്ല എന്ന് പറയേണ്ടി വരും..എല്ലാം തികഞ്ഞവന്‍ ആണെന്ന് ഇന്നും പറയുന്നില്ല.. പക്ഷെ എന്തോ ഒരു മാജിക് അയാളിലുണ്ട്..

പ്രതീക്ഷയുടെ അവസാന വെളിച്ചം പകരുന്ന.. നെഞ്ചിടിപിന്റെ നിമിഷങ്ങളുടെ അവസാനം പുഞ്ചിരി നല്‍കുന്ന.. എല്ലാത്തിനും ഒടുവില്‍ എന്തോ ഒരു പ്രത്യേകഇഷ്ടം തോന്നികുന്ന മാജിക്. And That’s Why, We Admire Him As Lord Thakur..

 

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്