കോഹ്‌ലിയുടെ ഉള്ളിലെ ചങ്കൂറ്റത്തിന് ഇട്ട പേര് അഹങ്കാരി എന്നാണ്, ഇനി അയാള്‍ക്ക് മതി മറന്ന് കളിക്കാം

ഇനി ആരും താങ്കളെ കുറ്റപ്പെടുത്തില്ല. താങ്കളുടെ ചങ്കൂറ്റം പട്ടി ഷോ ആകില്ല. താങ്കളുടെ ആ പഴയ കാലത്തേക്ക് പോകാന്‍ ഇതിലും മികച്ചൊരു സമയം ഇനിയില്ല.

ദൈവവും… നായകനും…ഇതിഹാസങ്ങളും… തകര്‍ന്നുപോയപ്പോള്‍ ചങ്കൂറ്റത്തോടെ ഒറ്റക്ക് നിന്ന് വിജയം പലതും നേടിയപ്പോഴും ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് പോയി പുതിയ ചരിത്രങ്ങള്‍ നേടിയപ്പോഴും താങ്കളുടെ ഉള്ളിലെ ചങ്കൂറ്റത്തിന് ഇട്ട പേര് അഹങ്കാരി എന്നാണ്…

അയാള്‍ ഇന്ത്യന്‍ ടീമിനെ എവിടെയും എത്തിച്ചില്ല എന്ന് വിരോധികള്‍ പറയാന്‍ ഒരു കാരണമേയുള്ളു. ഒരു ഇന്റര്‍നാഷണല്‍ കപ്പ് പോയിട്ട് Ipl കപ്പ് പോലും ഇല്ലാത്തത്.
പക്ഷെ അവിടെ എല്ലാം താങ്കള്‍ ഒറ്റക്ക് തീര്‍ത്ത, തീര്‍ക്കാന്‍ പോകുന്ന റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ ടീമിന്റെ ഇപ്പോളത്തെ നിലനില്‍പ്പെന്ന് അറിഞ്ഞുകൊണ്ടും അവര്‍ മറക്കും.

എല്ലാ ഭാരങ്ങളും ഇറക്കി മതി മറന്ന് താങ്കള്‍ക്ക് ഇനി കളിക്കാം. ആ പ്രതാപകാലത്തെ തീ ഇന്നും താങ്കളിലുണ്ട്. ഇനി താങ്കള്‍ തനിക്കായി കളിക്കുക. പാതിയില്‍ നിര്‍ത്തിയ റെക്കോര്‍ഡ് നേട്ടങ്ങള്‍ തുടരുക. താങ്കളെ… വാഴ്ത്തുന്ന കാലം ആയിരിക്കും ഇനിവരാനുള്ളത്. Welcome back വിരാടിയന്‍.

എഴുത്ത്: അമല്‍ പുത്തന്‍പുരക്കല്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍