സൂപ്പര്‍ താരം കാത്തിരിക്കണം; ഡല്‍ഹിയുടെ നായകന്‍ പന്ത് തന്നെ

ഐപിഎല്ലിന്റെ അവശേഷിക്കുന്ന ഘട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് നയിക്കും. ക്യാപ്റ്റനെന്ന നിലയിലെ ആദ്യ ഘട്ടത്തിലെ പ്രകടനം പരിഗണിച്ചാണ് പന്തിനെ നിലനിര്‍ത്താന്‍ ടീം മാനെജ്‌മെന്റ് തീരുമാനിച്ചത്.

2020 ഐപിഎല്ലില്‍ ഡല്‍ഹിയെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് അയ്യരെ മാറ്റിനിര്‍ത്തിയാണ് പന്തിന് നായകനായി തുടരാന്‍ അനുവദിച്ചത്. സീസണിന്റെ ആരംഭത്തില്‍ ശ്രേയസിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു പന്തിന് ചുമതല കൈമാറിയത്.

പന്തിന് കീഴില്‍ കളിച്ച് ആറ് മത്സരങ്ങളിലും ജയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ ശ്രേയസിന് പരിക്ക് ഭേദമായിട്ടും പന്തിനെ ക്യാപ്റ്റനായി തുടരാന്‍ അനുമതി നല്‍കുകയായിരുന്നു.