ഫാൻ ഫൈറ്റുകൾക്ക് ഇടയിൽ ഈ കാലത്ത് ഒരാൾക്ക് മാത്രം ഇത്രയും സ്വീകാര്യത നേടാൻ സൂര്യൻ പടിഞ്ഞാറ് ഉദിക്കണം

Rahul Asok

കപ്പുകൾ കൊണ്ട് ബിസിസിഐ അലമാരിയിൽ ഒരുപാട് ഒന്നും നിറച്ചിട്ട് ഇല്ല. 99കളിൽ കോഴയിൽ കുളിച്ചു അസറുദീനും ജാഡജ യും ഇന്ത്യൻ ക്രിക്കറ്റും ജന മനസുകളിൽ വീണു ഉടഞ്ഞ കണ്ണാടി പോലെ ചിതറി തെറിച്ചകാലം.

ലോകക്രിക്കറ്റ്‌ നമ്മുടെ രാജ്യത്തെ പുച്ഛിച്ചു തള്ളി. അതെ, കഥ തുടരുന്ന അവിടെ ആണ്. ഒരു വെളുത്തു മെലിഞ്ഞ പൊടി മീശക്കാരൻ പലരും നെറ്റി ചുളിച്ചു. ഈ കണ്ണ് കൂടെ കൂടെ ചിമ്മുന്ന ഇവന് പറ്റുമോ, വിമർശിചവർക്ക് പിന്നെ കണ്ണ് തള്ളേണ്ടി വന്നു – അത് ചരിത്രം.

അതെ അയാൾ ഒരു ബംഗാൾ കടുവ തന്നെ ആയിരുന്നു. ടീം ഇന്ത്യ ആയി ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുക ആയിരുന്നു അയ്യാൾ. സച്ചിൻ എന്നാ മഹാമേരുവും ദ്രാവിഡ്‌ കുംബ്ലെ ലക്ഷ്മൻ എന്നി സൂപ്പർ താരങ്ങളും അയ്യാൾക്ക് ഒപ്പം നിന്ന്. ഫാൻ യുദ്ധങ്ങളോ ഈഗോ പ്രശ്നങ്ങളോ ഇല്ലാതെ ശൂന്യതയിൽ നിന്ന് അയാൾ കെട്ടി പൊക്കി ഒരു സാമ്രാജ്യം. ഒപ്പം ഒരു കൂട്ടം യുവ തുർക്കികളെ നെഞ്ചോടു ചേർത്ത് വളർത്തി കൊണ്ട് വന്നു.

വീരു, യുവി, കൈഫ്, നെഹ്റ, ഭാജി അവരാരും അയ്യാളെ ഒരിക്കലും തള്ളി പറഞ്ഞിട്ടും ഇല്ല. അയ്യാൾ സ്വന്തം ഇഷ്ടക്കാരെ തിരുകി കേറ്റി നിറക്കാൻ നോക്കിട്ടും ഇല്ല. അതെ അയാളെ അവർ ഒന്നടങ്കം വിളിച്ചു ‘ ദാദ’
ടീമിലെ സൂപ്പർ താരങ്ങൾ തൊട്ട് ജൂനിയർ താരങ്ങൾ വരെ അയ്യാളെ അന്നും ഇന്നും സ്നേഹിക്കുന്നു.

ഒപ്പം ഒരു ജനതയും കാലം പഴയത് എന്ന് ഓർക്കുക സോഷ്യൽ മീഡിയ ഇന്നത്തെ ശക്തി പ്രാപിച്ചു ഇരുന്നു എങ്കിൽ സച്ചിന് ഒപ്പമോ അതുക്കും മുകളിലോ ഒരു സൂര്യൻ ഉദിക്കുമായിരുന്നു, ദാദ. അയാളുടെ ചങ്കുറപ്പ്
ഇപ്പോഴും ഉദിച്ചു തന്നെ നിൽക്കുന്നു. അപമാനിക്കാൻ നോക്കിയവർ ഓച്ഛാനിച്ചു നിൽക്കുന്നു.

ആഗ്രസിവ് ആയ കിങ് ഒരു രാജാവ് തന്നെ ആണ് അതെ രാജാവ് മാത്രം. അത് മതി, എന്നാൽ ഈ മുതൽ മഹാസാമ്രാട്ട് തന്നെ കിങ് ഒക്കെ ഒന്ന് കോർത്തു നോക്കി. സൂര്യ നെ ടോർച് അടിച്ചു പേടിപ്പിക്കാൻ നോക്കരുത്. ദാദക്ക് തുല്യം ദാദ മാത്രം. മുൻപും ഇല്ല പിൻപും ഇല്ല ഇനി ഉണ്ടാവുകയും ഇല്ല. കാരണം ഫാൻ ഫൈറ്റുകൾക്ക് ഇടയിൽ ഈ കാലത്ത് ഒരാൾക്ക് മാത്രം ഇത്രയും സ്വീകാര്യത നേടാൻ സൂര്യൻ പടിഞ്ഞാറു ഉദിക്കണം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ