ഓർക്കാൻ ഒന്നുമില്ലാത്ത സീസണിൽ ഭാരമായി ആ നാണക്കേടിന്റെ റെക്കോഡും, ഇത് സിറാജ് മറക്കാൻ ആഗ്രഹിക്കുന്ന സീസൺ

പ്രണവ് തെക്കേടത്ത്

എല്ലാ അർത്ഥത്തിലും സിറാജ് നിറം മങ്ങിയ സീസൺ എന്ന് പറയാം അനുഭവ സമ്പത്ത് വർധിക്കും തോറും അയാളിൽ നിന്നാ ഫ്രാഞ്ചൈസി ആഗ്രഹിക്കുന്നത് ഇത്തരമൊരു പ്രകടനമായിരുന്നില്ല. ഒരു സീസൺ മുഴുവൻ മികച്ച രീതിയിൽ പന്തെറിയാനൊന്നും ആർക്കും സാധിക്കാത്ത ലീഗ് തെന്നെയാണ് ഐപിൽ അവിടെ മോശം ദിനങ്ങൾ വന്നു കൊണ്ടേയിരിക്കും. പക്ഷെ സിറാജിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ മുഴുവനായി തന്നെ ഓർക്കാൻ ഇഷ്ടമല്ലാത്ത സീസണായി മാറുകയാണ്.

ഇന്നലത്തെ പോലൊരു ക്രൂഷ്യൽ മാച്ചിൽ ഒരു സ്‌പോർട്ടി വിക്കറ്റെന്ന് പറയാവുന്ന പ്രതലത്തിൽ ബാംഗ്ലൂരിനെ പേസും ബൗൺസും കൊണ്ട് വരിഞ്ഞു മുറുക്കിയ മക്കോയും പ്രസീധും ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ച് തിരിച്ചു പോവുമ്പോൾ സെക്കന്റ് ഇന്നിംഗ്‌സും അത്ര ഈസി ആവില്ലെന്ന ചിന്തകളാണ് കമെന്ററി ടീം പങ്കുവെയ്ക്കുന്നത്.

അവിടെ ആദ്യ ഓവറിൽ തന്നെ വെയ്സ്റ്റ് ഹൈറ്റിൽ എത്തുന്ന ഓർഡിനറി ഷോർട് ഓഫ് ലെങ്ത് ബോളുകൾ ജയ്‌സ്വാൾ സ്റ്റാൻഡ്‌സിലേക്ക് എത്തിക്കുകയാണ് ഏതൊരു ബാറ്ററും ആഗ്രഹിക്കുന്ന പാഡിന് നേരെ എത്തുന്ന ഫുൾ ലെങ്ത് ബോളുകൾ ബൗണ്ടറിയിലേക്ക് പറക്കുന്ന രംഗങ്ങൾ ആദ്യ ഓവറിൽ തന്നെ 16 റൻസുകൾ, പ്രെഷർ ഗെയിമിൽ ന്യൂ ബോൾ ബോളേഴ്സിനെ സപ്പോർട്ട് ചെയ്യുന്ന പിച്ചിൽ തന്റെ ടീമിനെ തന്നെ പിറകോട്ട് വലിച്ച ആദ്യ ഓവർ.

വീണ്ടും അയാൾക്ക് പവർ പ്ലെയിൽ ഓവർ നൽകി ഫാഫ് കാണിക്കുന്ന മണ്ടത്തരങ്ങൾക്ക് ബട്ട്ലർ കൊടുക്കുന്ന ശിക്ഷകൾ അവസാനിക്കുമ്പോൾ 2 ഓവറിൽ 31 റൻസുകൾ. സ്ട്രൈക്ക് ബൗളറെ പിന്നീട് വിളിക്കാൻ സാധിക്കാത്ത വിധം തകർത്തു കളയുകയാണ് ഓപ്പണേഴ്‌സ് പേസും ബൗൺസുമുള്ള പിച്ചിൽ തന്നെ താനാക്കിയ ആ ടെസ്റ്റ് മാച്ച് ലൈൻ ആൻഡ് ലെങ്ത് അയാൾ മറന്നുപോവുന്ന കാഴ്ച്ചകൾ.

ഫെയ്മസ് സ്വിങ്ങിങ് ഡെലിവറികൾ അപ്രത്യക്ഷ്യമാവുന്ന രംഗങ്ങൾ ഡെത്തിൽ റസ്സലിനെ പോലും വരിഞ്ഞു മുറുക്കിയ യോർക്കറുകൾ ഈ സീസണിൽ അവസാന ഓവറുകളിൽ പരീക്ഷിക്കുന്നു പോലുമില്ല അതിനിടയിൽ ഐപിൽ ലെ ഒരു സീസണിൽ 30 സിക്‌സറുകൾ വഴങ്ങുന്ന ആദ്യ ബൗളർ ആവുന്ന ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോർഡും, A forgettable season for Siraj

Read more

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ