മഴ ദൈവങ്ങൾ തത്കാലം റെസ്റ്റിലാണ്, രാജസ്ഥാൻ ആരാധകരുടെ പ്രാർത്ഥന ഫലിച്ചു

രാജസ്ഥാൻ ആരാധകരുടെ പ്രാർത്ഥന മഴ ദൈവങ്ങൾ കേട്ടു എന്നുപറയാം. ഇന്ന് മഴ പെയ്താൽ ഗുജറാത്ത് നേരിട്ട് ഫൈനലിലേക്കും രാജസ്ഥാൻ എലിമിനേറ്റർ വിജയികളെ കാത്തിരിക്കുകയും വേണമായിരുന്നു. പക്ഷെ ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ പ്രകാരം തെളിഞ്ഞ കാലാവസ്ഥയാണ് കൊൽക്കത്തയിൽ.

അതിനാൽ തന്നെ മത്സരത്തിന് തടസം ഒന്നും ഉണ്ടാകില്ലെന്നും പ്രതീക്ഷിക്കാം. ബാറ്റ്‌സ്മാൻമാരെ സഹായിക്കുന്ന പിച്ചാണ് കൊല്കത്തയിലേത്. സ്പിന്നറുമാർക്കും വിക്കറ്റുകൾ കൊയ്യാം. അതിനാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200 റൺസ് എങ്കിലും നേടിയാൽ കളി ജയിച്ചതിന് തുല്യമാണെന്ന് പറയാം.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഗുജറാത്തിനേക്കാൾ കറുത്ത രാജസ്ഥാനുണ്ടെന്ന് പറയാം. പക്ഷെ ഒരു സംഘമായി കളിക്കുമ്പോൾ ഗുജറാത്താണ് കൂടുതൽ സെറ്റ് ആയി കാണുന്നത്. അശ്വിൻ- ചഹൽ സഖ്യം, റാഷിദ് ഖാൻ എന്നിവരായിരിക്കും മത്സരത്തിന്റെ വിധി നിർണയിക്കുക.

ജോസ് ബട്ട്ലർ- ജയ്‌സ്വാൾ സഖ്യത്തെ തുണക്കത്തിലെ വീഴ്ത്താൻ സാധിച്ചാൽ രാജസ്ഥാണ് മധ്യ നിറയെ സമ്മര്ധത്തിലാക്കാൻ സാധിക്കും. എന്തായാലും പവർ പ്ലേ രണ്ട് ടീമുകൾക്കും നിർണായകമാണ്. മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനൊപ്പം ആയിരുന്നു.

ഇന്ന് തോൽക്കുന്ന ടീമിന് ഒരു അവസരം കൂടിയുണ്ട്. ലക്നൗ- ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടണം.