പതിനാറാം തിയതി മാത്രം കേറുന്ന ബാധ, എട്ട് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്നലെ നടന്ന പഞ്ചാബുമായി നടന്ന ഡൽഹിയുടെ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ വാർണർ ഒരു അപൂർവ കണക്കിന്റെ ഭാഗമായി. ഇന്നലെ നടന്ന മത്സരം അതായത് പതിനാറാം തിയതി, വർഷങ്ങൾക്ക് ശേഷമാണ് താരം ഗോൾഡൻ ഡക്കായി പുറത്താകുന്നത്. ഇതിന് മുമ്പ് താരം ഗോൾഡൻ ഡക്കായി പുറത്തായത് സ്റ്റോര് 2013 മെയ് മാസം പതിനാറാം തിയതി അതും പഞാബിന് എതിരെ തന്നെ ആയിരുന്നു.

ലിവിംഗ്സ്റ്റണായിരുന്നു വാർണറിന്റെ വിക്കറ്റ്. ഐപിഎല്‍ എല്ലാ സീസണിലും സ്ഥിരതയോടെ കളിക്കുന്ന താരമാണ് വാര്‍ണര്‍. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഗോള്‍ഡന്‍ ഡക്കാവുന്നത്.

ലിവിംഗ്സ്റ്റണിന്റെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ രാഹുല്‍ ചാഹറിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. ബാറ്റിംഗിനെത്തുമ്പോള്‍ സഹഓപ്പണര്‍ സര്‍ഫറാസ് ഖാനാണ് സ്‌ട്രൈക്ക് ചെയ്യാന്‍ തയ്യാറായിരുന്നത്. എന്നാല്‍ ബൗളര്‍ സ്പിന്നരായ ലിവിംഗ്സ്റ്റണാണെന്ന് അറിഞ്ഞതോടെ പദ്ധതിയില്‍ മാറ്റം വന്നു. നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന വാര്‍ണര്‍ സ്‌ട്രൈക്ക് ചെയ്യാനെത്തി. തന്ത്രം പിഴച്ചു. വാർണർ പുറത്താവുകയായിരുന്നു.

Read more

എന്തായാലും പതിനാറാം തിയതി മെയ്, മാസം ഇനി പഞ്ചാബിന് എതിരെ കളിച്ചാൽ താരം ഡക്ക് ആകുമോ എന്ന് നോക്കാമെന്നാണ് ആരാധകർ പറയുന്നത്.