കാലാകാലങ്ങളിൽ ടീമിൽ ഉണ്ടാകും എന്ന് പന്തിന് ഉറപ്പ് കിട്ടിയിട്ടുണ്ട്, പന്തിന് കിട്ടുന്നതിന്റെ പത്തിലൊന്ന് പിന്തുണ സഞ്ജുവിന് കൊടുത്താൽ

Madhav Akshay

ഇത്രയേറെ പ്രതിഭകളെക്കൊണ്ട് സമ്പന്നമായ മറ്റൊരു ക്രിക്കറ്റ് ടീം ഉണ്ടോ എന്നുള്ളത് സംശയമാണ് അതിൽ തന്നെ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന രണ്ട് പേരുകൾ സഞ്ജു, പന്ത് എന്നിവരുടേതാണ്.

വളരെ കുറഞ്ഞ സമയത്തിൽ എതിർ പാളയത്തിൽ വലിയ നാശം ഉണ്ടാക്കാൻ പോന്ന കളിക്കാർ ആണ് രണ്ടുപേരും. ഗാബയിലെ ചരിത്രജയത്തിന് ശേഷമാണ് പന്ത് എന്ന കളിക്കാരൻ ടീമിന്റെ അവിഭാജ്യ ഘടകമാവുന്നത്.

പക്ഷെ ഇന്ന് അയാൾ എവിടെ എത്തി നിൽക്കുന്നു എന്നുള്ളതാണ് പ്രാധാനം ഒരിക്കലും ടീമിന് പുറത്താവില്ല എന്ന വിശ്വാസം അയാളെ ഉത്തരവാദിത്വമില്ലാത്ത കളിക്കാരനായി മാറ്റിയിരിക്കുന്നു. ടീമിന്റെ സാഹചര്യം എന്ത് തന്നിൽ നിന്ന് എന്താണ് ടീമിന് വേണ്ടതെന്നോ ചിന്തിക്കാതെ എല്ലാ കളിയിലും ഒരു സൂപ്പർഹീറോ ആവാൻ ആണ് അദ്ദേഹം നോക്കുന്നത്.

45 t20 match കളിച്ച് വെറും 23 avg ൽ 3 fifty മാത്രമാണ് പന്തിന് ഇതുവരെ നേടാനായത് തുടർ പരാജയശേഷവും ഇത്രയേറെ അവസരങ്ങൾ ലഭിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റർ ഉണ്ടോ എന്നുള്ളത് സംശയമാണ്. സഞ്ജുവിലേക്ക് എത്തുമ്പോൾ 7 വർഷത്തിനിടയ്ക്ക് വെറും 12 t20 match മാത്രമാണ് ഇതുവരെ കളിക്കാനായത്. അതിൽ തന്നെ home series വളരെ കുറവും. കിട്ടിയ അവസരങ്ങൾ സഞ്ജു ഉപയോഗിക്കുന്നില്ല എന്ന് പറയുന്നവർ പന്തിന്റെ മോശം പ്രകടനത്തെ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല.

ഈ sa series ലെ 5 match എന്തുകൊണ്ട് സഞ്ജുവിന് കൊടുത്തില്ല pant ന് ഇനി വരുന്ന കളിയിൽ ഒരു 30 plus runs കിട്ടിയാൽ തന്റെ സ്ഥാനം വീണ്ടും ഉറപ്പിക്കാം അയർലണ്ടിൽ നടക്കുന്ന 2 match ൽ എതിലെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ സഞ്ജുവിനെ വീണ്ടും പുറത്തു നിർത്താം അതാണ് പന്തിനെ സംരക്ഷിക്കുന്ന ലോബിയുടെ ലക്ഷ്യവും സഞ്ജുവിനെ ടീമിൽ എടുത്തില്ലെങ്കിലും രാഹുൽ തൃപാടിയെ പോലെ അവസരം കാത്തിരിക്കുന്ന ഒരു നല്ല ബാറ്റ്സ്‌മെന്റെ സ്ഥാനമാണ് പന്തിനുവേണ്ടി നശിപ്പിക്കുന്നത്.

സഞ്ജുവിന് കുറഞ്ഞത് ഒരു 3 continues long series എങ്കിലും തുടർച്ചയായി ലഭിച്ചെങ്കിൽ മാത്രമേ അയാളുടെ കഴിവിനൊത്ത പ്രകടനം കാണാൻ സാധിക്കു അല്ലാതെ വലിയ സമ്മർദത്തിൽ നിൽക്കുമ്പോൾ ഒന്ന് രണ്ടു മാച്ച് ഒരു വർഷത്തിൽ കൊടുത്താൽ അയാൾ വീണ്ടും പിന്നിലേക്ക് പോകും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ