ചങ്കുറപ്പോടെ ബാറ്റ് വീശാൻ കഴിയുന്ന സഞ്ജുവിനെയും സൂര്യകുമാറിനെയും പോലെ ഉള്ള താരങ്ങളെ വാർത്തെടുക്കണം പുതിയ സെലക്ഷൻ കമ്മിറ്റി, അതുപോലെ തന്നെ പ്രധാനമായ ഈ കാര്യം കൂടി ചെയ്താൽ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല

Vinu Vinu

സെലെക്ഷൻ കമ്മറ്റിയിലെ മുഴുവൻ പേരെയും പുറത്താക്കി, ഇന്ത്യൻ ക്രിക്കറ്റ്റിനും ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്കും സന്തോഷം തെരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി രണ്ടു ടീമിനെ ഒരേ സമയം സെലക്ട്‌ ചെയ്‌തു കളിപ്പിച്ച സെലെക്ഷൻ കമ്മറ്റിക്കി ഒരു icc വേൾഡ് ടൂർണമെന്റ്നു ടീമിനെ സെലക്ട്‌ ചെയ്‌തപോ തന്നെ ടീം പകുതി വേൾഡ് കപ്പ്‌ തോറ്റിരുന്നു എന്ന് എല്ലാവർക്കും മനസിലായകാര്യമാണ്.

ഞാൻ പലപ്പോഴും ആലോചിക്കുന്ന കാര്യമാണ് വിക്കറ്റ് കീപ്പർ ബാറ്റിസ്സ്ന്മാർക് ഒരു ക്ഷാമവും ഇല്ലാത്ത ഈ കാലത്ത് എന്തിനാണ് പന്തിനെപ്പോലുള്ള ഒരു കളിക്കാരനെ ഇന്ത്യൻ ക്രിക്കറ്റ്‌ ഇങ്ങനെ ചുമക്കുന്നത്.
ഫോമിലുള്ള കളികാർക്കു ആവശ്യമില്ലാതെ വിശ്രമം അനുവദിച്ചു അവരുടെ ഫോം നഷ്ടപ്പെടുത്തുന്നതോടൊപ്പം പകരം വരുന്ന യുവതാരങ്ങൾ കിട്ടുന്ന അവസരങ്ങൾ നന്നായി വിനിയോഗിച്ചിട്ടു പോലും വിശ്രമം അനുവദിക്കുന്ന കളിക്കാർ തിരിച്ചു വരുമ്പോൾ മേൽ പറഞ്ഞ നല്ല പ്രകടനം കാഴ്ചവെച്ച കളിക്കാർ തഴയപെടുന്നു.

തീരെ ഫോമിലെല്ലാത്ത കളിക്കാർ ടീമിൽ നിന്നും പുറത്താകും എന്ന സമയം വരുമ്പോൾ ഒരു കളിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതോടെ സെലക്ടർമാരുടെ കണ്ണിലുണ്ണികളാവുന്നു. യുവരാജ് സേവാങ് ഗംഭീർ ധോണിയേപോലെ ടീമിന് ആവശ്യമുള്ളപ്പോൾ ചങ്കുറപ്പോടെ ബാറ്റ് വീശാൻ കെല്പുള്ള ഒരു യുവ ബാറ്റ്സ്മാനെ വളർത്തിയെടുക്കാൻ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി സെലെക്ഷൻ കമ്മറ്റിക് കഴിയുന്നില്ല.

Read more

സച്ചിൻ സേവാങ് ഗാംഗുലി റൈന യുവരാജ് തുടങ്ങിയ ബ്രേക്ക്‌ ത്രൂ തെരാൻ കഴിയുന്ന ഒരു പാർട്ട്‌ ടൈം ബൗളേറെ ഇന്ന് ഇന്ത്യൻ ടീം മിസ്സ്‌ ചെയ്യുന്നു.