സച്ചിനെ 'ഒച്ചിനെന്ന്' പരിഹസിക്കുന്ന പുതുതലമുറ, അവരുടെ ആരാധ്യ നായകന്മാര്‍ ഈ പ്രായത്തിലെ കിതയ്ക്കുകയാണ്

റെജി സെബാസ്റ്റ്യന്‍

മുപ്പത്തിമൂന്നും മുപ്പത്തിനാലും കഴിഞ്ഞ രണ്ട് ആധുനിക ക്രിക്കറ്റര്‍മാര്‍ ഇപ്പോള്‍ കിതക്കുന്ന കിതപ്പു കാണുമ്പോള്‍ ഏതാണ്ട് മുപ്പത്തിയഞ്ചു വയസ്സ് കഴിഞ്ഞപ്പോള്‍ മാത്രം ഇന്നത്തെ മഹാരഥന്മാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബാറ്റിങ്ങിലെ ആ ബോണസുകള്‍ വൈകി മാത്രം കിട്ടിയ ഒരാളെ ഓര്‍മ വരുന്നു. അതേ മറ്റെല്ലാവരും അതിനും മുന്നേ പാഡഴിച്ചു കടലയൊക്കെ കൊറിച്ചു ഒന്ന് രണ്ടു സ്മാള്‍ ഒക്കെ അടിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു സച്ചിനെന്ന ആ മനുഷ്യന്‍ ക്രിക്കറ്റിലെ ആദ്യ ഇരുന്നൂറും അതിനടുത്ത സ്‌കോറുകളും തുടരെ നേടികൊണ്ടിരുന്നത്.

അയാള്‍ നേരിട്ട ബൗള ര്‍മാരുടെ മികവ് പറഞ്ഞ് മറ്റാരെയും ചെറുതാക്കുന്നില്ല. കാരണം ഓരോരോ കാലത്തും മികവുറ്റ ബൗളേസ് ഉണ്ടായിട്ടുണ്ടല്ലോ.പക്ഷെ ഇന്നത്തെ ബാറ്റര്‍മാരെ ആതിരറ്റു സഹായിക്കുന്ന ബാറ്റിംഗ് പറുദീസകള്‍ അന്നുണ്ടായിരുന്നെങ്കില്‍, അതുപോലെ ബാറ്ററെ സഹായിക്കുന്ന ബാറ്റിംഗ് നിയമങ്ങളും..

പറയാന്‍ കാരണം അയാളുടെ സ്‌ട്രൈക്ക് റേറ്റ് 86.23 എന്നതാണ്. ഏറ്റവും വിനാശകാരി എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഹിറ്റ്മാന്റേത് അതിലും അല്പം കൂടി 89.2 എന്നതും. രസകരമായൊരു കാര്യം രോഹിത്തിന്റെ സമകാലികനായ കോഹ്ലിക്ക് 92.92 എന്ന സ്‌ട്രൈക്ക് റേറ്റ് ഉണ്ടെന്നതാണ്. എന്നിട്ടും മൂന്നു ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട് എന്ന കാര്യം കൊണ്ട് രോഹിത് വിനാശകാരിയാവുന്നു. അല്ലെങ്കില്‍ ആക്കുന്നു. മുപ്പത്തിയഞ്ചു വയസാവാത്ത രോഹിത്തും കോലിയും ഇനിയും എത്രനാളുണ്ടാവുമെന്ന് ഇപ്പോഴേ കാലം ചോദിക്കുന്ന ചില ചോദ്യങ്ങളാണ്.

സച്ചിന്‍ മുപ്പത്തിയാറു വയസിനു മുകളില്‍ നേടിയ നേട്ടങ്ങള്‍ ഇവര്‍ക്കൊക്കെ സ്വപ്നം കാണാനാവുമോ. എന്നിട്ടും ഇന്നത്തെ ചില പൊടിപിള്ളേര്‍ അദ്ദേഹത്തെ ഒച്ചിന്‍ എന്നൊക്കെ സംബോധന ചെയ്യുമ്പോള്‍ ഈ കണക്കുകളൊക്കെ തമാശക്കെങ്കിലും ഇവര്‍ കാണുന്നില്ലേ എന്നതാണ് രസം. അല്ലെങ്കിലും ഇന്നത്തെ ക്രിക്കറ്റ് ചിന്തകള്‍ അങ്ങനെയാണല്ലോ. പഴയതിനെ പുച്ഛിക്കുക എന്നുള്ളത്…

(ODI യില്‍ 104 ഉം ടെസ്റ്റില്‍ 82.33 ഉം സ്‌ട്രൈക്ക് ഉള്ള മറ്റൊരാളുണ്ട് നമ്മുടെ ഇന്ത്യയില്‍. പേര് സെവാഗ്.. അദ്ദേഹത്തെ ഇന്നത്തെ തലമുറ എന്ത് വിളിക്കും. ഏതായാലും നല്ലതൊന്നുമുണ്ടാവില്ല. അതുറപ്പാണ്…!)

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍