അവനെ ഇത്രയും കാലവും ചതിച്ച മാനേജ്‌മെന്റ് അവനായി അത് ചെയ്യുക, അവൻ അത് അർഹിക്കുന്നുണ്ട്; സഞ്ജുവിനായി വാദിച്ച് റോബിൻ ഉത്തപ്പ

ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിനായി സ്വീകരിക്കുന്ന നിലവിലെ സമീപനത്തേക്കാൾ കൂടുതൽ അവസരങ്ങൾ നൽകണമെന്ന് മുൻ ഇന്ത്യൻ കീപ്പർ-ബാറ്റർ റോബിൻ ഉത്തപ്പ പറയുന്നു. ഇന്ത്യൻ വൈറ്റ് ബോൾ സ്ക്വാഡുകളിൽ സാംസൺ ഇടയ്ക്കിടെ വന്നുപോകുന്ന സാന്നിധ്യമാണ്. തന്റെ കഴിവ് തെളിയിക്കാൻ സ്ഥിരതയാർന്ന ഒരു പ്രകടനം നടത്താൻ സഞ്ജുവിന് അവസരം നൽകിയില്ല എന്നതാണ് ഉത്തപ്പയുടെ വാദം.

ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലാണ് കേരളത്തിൽ ജനിച്ച വിക്കറ്റ് കീപ്പർ അവസാനമായി കളത്തിൽ ഇറങ്ങിയത്, അവിടെ കാൽമുട്ടിന് പരിക്കേറ്റു പുറത്തേക്ക് പോയി. ഹോം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തെ ഒഴിവാക്കി.

കൃത്യസമയത്ത് സുഖം പ്രാപിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ, മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സാംസണിന് ഇപ്പോഴും കളിക്കാനാകും. തുടർന്ന് അദ്ദേഹം 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അവിടെ അദ്ദേഹം രാജസ്ഥാൻ റോയൽസിന്റെ (ആർ‌ആർ) നായകനാകും.

സാംസണെ ഇനി കളത്തിൽ ഇറക്കുമ്പോൾ അവന് ധാരാളം അവസരം കിട്ടിയെന്നത് മാനേജ്‌മന്റ് ഉറപ്പാക്കണം എന്ന് ഉത്തപ്പ പറയുന്നു.

“അവന് അവസരങ്ങൾ നൽകുക. ധാരാളം കഴിവുള്ള ഉയർന്ന നിലവാരമുള്ള കളിക്കാരനാണ് അവൻ. ദീർഘമായ അവസരം നൽകിയിട്ടില്ല. നിങ്ങൾക്ക് അവനെ മൂന്നാം നമ്പറിൽ ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് അഞ്ച് അവസരങ്ങൾ നൽകുക. അതുപോലെ തന്നെ അഞ്ചാം നമ്പറിലും അവന് അവസരങ്ങൾ നൽകുക.”

Read more

ബോർഡർ ഗവാസ്‌ക്കർ പരമ്പരക്ക് ശേഷമാണ് ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. അതി സഞ്ജുവിന് അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.