സച്ചിന്‍ ഇത്ര കുഴപ്പക്കാരനായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്!

 

ജിബി എം ജോര്‍ജ്

വാസ്തവത്തില്‍ സച്ചിനിത്ര കുഴപ്പക്കാരനായിരുന്നു, എന്നൊക്കെ ഇപ്പോഴാണ് മനസ്സിലാക്കുന്നത് സച്ചിന്‍ ക്രീസില്‍ നില്ക്കുന്ന സമയത്ത് ഇന്ത്യന്‍ തൊഴിലാളികളുടെ ഉല്പാദനക്ഷമത കുത്തനെ താഴേക്ക് പോയിരുന്നത്രേ!

കോടാനുകോടികള്‍ വരുന്ന ഒരു ജനതയുടെ ഹൃദയമിടിപ്പുകള്‍ ഒന്നിച്ച് അപകടകരമാംവിധം വര്‍ദ്ധിച്ചത് ആ ചങ്ങാതി ബാറ്റ് ചെയ്യുമ്പോള്‍ മാത്രമായിരുന്നത്രേ! രാജ്യത്തിന്, ഒരുപക്ഷേ വിലമതിക്കാനാവാത്ത സ്വത്തായിത്തീരേണ്ട ലക്ഷോപലക്ഷം സമര്‍ത്ഥവിദ്യാര്‍ത്ഥികളുടെ ഒരുപാട് പഠനകാലങ്ങള്‍ ആ ബാറ്റ് അപഹരിച്ചിട്ടുണ്ടത്രേ!

എന്തിന്, പല പുരോഹിതരും പ്രാര്‍ത്ഥനാവേളകള്‍, തെണ്ടുല്‍ക്കര്‍ ബാറ്റിംഗിനിറങ്ങുന്നതിന് അനുസൃതമായി ക്രമപ്പെടുത്തിയിരുന്നത്രേ! നിഷ്ഠൂരന്‍, അല്ലേ…

എന്നാല്‍, അവന്‍ പകര്‍ന്നു തന്ന അനുഭൂതികളുടെ തട്ട്, ഈ നഷ്ടങ്ങളുടെ തട്ടിനെക്കാള്‍ എത്രയോ താണാണിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍.. ഒരേയൊരു സച്ചിന്‍….

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍