നൈറ്റ് റൈഡേഴ്‌സ് ഇനി അബുദാബിയിലും, കിംഗ് ഖാന്റെ മനസിൽ ക്രിക്കറ്റിനായി ഒരുപാട് പദ്ധതികൾ

കഴിഞ്ഞ ദിവസമാണ് ലോസ് ഏഞ്ചൽസിൽ ലോകോത്തര നിലവാരമുള്ല ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ പറഞ്ഞത് . കുറെ വർഷങ്ങളായി നൈറ്റ് റൈഡേഴ്‌സ് ബ്രാൻഡ് ആഗോളതലത്തിൽ വിപുലീകരിക്കുകയും യുഎഇയിലെ ടി20 ക്രിക്കറ്റിന്റെ സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. യുഎഇയുടെ ടി20 ലീഗിന്റെ ഭാഗമാകുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, ഇത് വൻ വിജയമാകുമെന്നതിൽ സംശയമില്ല,” നടൻ പറഞ്ഞിരുന്നു .

ഇപ്പോഴിതാ അതിന്റെ അടുത്ത പടിയായി അബുദാബി ലീഗിൽ അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ ടീമുമായി വരുന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ തങ്ങളുടെ ടീം ഉണ്ടാകുമെന്ന് വാർത്ത ഇന്നാണ് നൈറ്റ് റൈഡേഴ്‌സ് പുറത്തുവിട്ടത്.

ഇതോടെ മേജർ ടി20 ലീഗുകളിൽ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പിന്റെ നാലാമത് ടീമിന് അബുദാബി. വെസ്റ്റിൻഡീസ്, സൗത്താഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ ലീഗിൽ കൂടാതെയാണ് ഇപ്പോൾ അബുദാബി. അതിനുശേഷം അമേരിക്കൻ ലീഗിൽ ടീമിന്റെ കാര്യത്തിലും ചർച്ചകൾ നടക്കുകയാണ്.

യുഎഇയുടെ ടി20 ലീഗ് ചെയർമാൻ പറഞ്ഞു; “ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. യുഎഇയുടെ ടി20 ലീഗിനൊപ്പം ചേരാനുള്ള അവരുടെ ദീർഘവീക്ഷണത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, അത് ക്രിക്കറ്റ് സമൂഹത്തിലുടനീളം ലീഗിന്റെ പ്രശസ്തിയും പ്രൊഫഷണലിസവും ഉയർത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.”

എന്തായാലും നൈറ്റ് റൈഡേഴ്‌സ് ബ്രാൻഡിന്റെ വളർച്ചക്കായി പല പദ്ധതികളാണ് ടീം പ്ലാനിടുന്നത്.