ഇന്ത്യൻ ടീം സൂപ്പർ താരത്തിന് പകരം അവനെ തിരിച്ചുവിളിക്കുന്നു, ആരാധകരുടെ ആഗ്രഹം നടന്നു

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ തോളിന് പരിക്കേറ്റു പുറത്തായിരുന്നു. നിലവിൽ ബെംഗളൂരുവിലെ എൻസിഎയിൽ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിർദേശപ്രകാരം അയാളെ ടീമിൽ നിന്ന് ഒഴിവാക്കി.

ഇപ്പോഴിതാ സീനിയർ സെലക്ഷൻ കമ്മിറ്റി ഷമിക്ക് പകരക്കാരനായി ഉംറാൻ മാലിക്കിനെയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ 14 മുതൽ ചിറ്റഗോങ്ങിൽ ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയും ഷമിക്ക് നഷ്ടമായേക്കും. “ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് ശേഷം പരിശീലനം പുനരാരംഭിച്ചതിന് ശേഷം മുഹമ്മദ് ഷമിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. NCA-യിൽ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 1 ന് ടീമിനൊപ്പംയാത്ര ചെയ്യേണ്ട ഷമി അത് ചെയ്തിരുന്നില്ല, ”

ഷമിയുടെ പരിക്കിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല. അടുത്ത വര്ഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിലെ ഏറ്റവും അഭിവാജ്യ ഘടകം ഷമി തന്നെയാണ്. അതിനാൽ തന്നെ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ ഷമിയുടെ പ്രകടനം വിലയിരുത്തേണ്ടത് ബിസിസിഐക്ക് അത്യാവശ്യം ആയിരുന്ന. അതിനിടയിലാണ് പരിക്ക് ചതിച്ചിരിക്കുന്നത്.