നായകനായിരുന്ന സമയത്തെ പോലെ അല്ല കോഹ്‌ലി ഇപ്പോള്‍ ; ഡ്രസിംഗ് റൂമില്‍ ഇന്ത്യന്‍ ടീം രണ്ടു ഗ്രൂപ്പായി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള ഏകദിന പരമ്പര കൈവിട്ടു പോയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങള്‍ അത്ര ശരിയായിട്ടല്ല പോകുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. വിരാട കോഹ്ലി നായകസ്ഥാനത്ത് നിന്നും മാറിയതിന് പിന്നാലെ ടീമില്‍ പടലപിണക്കം വര്‍ദ്ധിക്കുന്നതായിട്ടാണ് സൂചനാള്‍.

നേരത്തേ ഉണ്ടായിരുന്ന കോഹ്ലി-രോഹിത് തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ് എന്നും ഇന്ത്യന്‍ ടീം രണ്ടു ഗ്രൂപ്പുകളായി മാറിക്കഴിഞ്ഞെന്നുമാണ് മുന്‍ പാകിസ്താന്‍ താരം ഡാനിഷ് കനേരിയയുടെ പ്രതികരണം. ഡ്രസ്സിംഗ് റൂമില്‍ ഒരു ടീമില്‍ ഒരു കൂട്ടം വിരാട കോഹ്ലിയ്‌്െക്കാപ്പവും മറ്റൊരു കൂട്ടം കെഎല്‍ രാഹുലിനൊപ്പം ഇരിക്കുന്നതും കണ്ടു എന്നാണ് പാക് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ യുട്യൂബ് ചാനലില്‍ കൂടിയാണ് കനേരിയ ഇത് പറഞ്ഞത്.

അതേസമയം കോഹ്ലി നായകനായിരുന്ന കാലഘട്ടത്തിലെ പോലെയല്ല ഇപ്പോള്‍ അദ്ദേഹത്തിന്റെ മനോഭാവം, പക്ഷേ അദ്ദേഹമൊരു ടീം പ്ലെയറാണ് കോഹ്ലി തിരിച്ചുവരുമെന്നും ഡാനിഷ് കനേരിയ പറയുന്നു. നേരത്തേ ദക്ഷിണാഫ്രിക്കയില്‍ രാഹുല്‍ കളിക്കാര്‍ക്ക് തന്ത്രം പറഞ്ഞുകൊടുക്കുമ്പോള്‍ അത് കേട്ടുകൊണ്ട് നില്‍ക്കുന്ന കോഹ്ലിയുടെ ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പുറമേ ആദ്യ ഏകദിനത്തില്‍ രാഹുല്‍ ഒട്ടേറെ മണ്ടന്‍ തീരുമാനം രാഹുല്‍ എടുത്തിട്ടും ഇടപെടാന്‍ കോഹ്ലി കൂട്ടാക്കിയിരുന്നുമില്ല.