ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ വാർത്തയുമായി ഐ.സി.സി, ഇതൊട്ടും പ്രതീക്ഷിക്കാത്തത്

ബൗളറുമാരുടെ പറുദീസ തന്നെയായിരുന്നു നടന്നുകൊണ്ടിരിക്കുന്ന കിവീസി- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരവേദി. ഒരു ദിവസം കൊണ്ട് വീണത് 17 വിക്കറ്റുകൾ എണ്ണത്തിലുണ്ട് ബൗളറുമാർക് പിച്ച് നൽകിയ മേധാവിത്വം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ.

ആവേശകരമായ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾക്ക് ഈ കാലഘട്ടത്തിൽ നാം സാക്ഷികളായി കഴിഞ്ഞു. എന്നാൽ ക്രിക്കറ്റ് പ്രേമികളെ വളരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇന്നലെ ടെസ്റ്റ് മത്സരം വീക്ഷിക്കാനെത്തിയ ഗ്രെഗ് ബാർക്ലേ പറയുന്നത്.

ഭാവിയിൽ ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വളരെ ഗണ്യമായി കുറച്ചേക്കാം എന്നാണ് ഗ്രെഗ് നൽകിയ സൂചന. ആഭ്യന്തര ലീഗുകളുടെ വളർച്ച ഇത്തരം ഒരു നീക്കം നടത്താൻ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് 5 ദിവസം നീണ്ടുനിൽക്കുന്നതിനാൽ തന്നെ ഇതെല്ലം അഡ്ജസ്റ്റ് ചെയ്യുക ബുദ്ധിമുട്ടാണ്.

“ചില ചെറിയ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. വരുമാനത്തെ ഇത് ബാധിക്കും., അവർക്ക് എക്സ്പോഷർ ലഭിക്കില്ല, പ്രത്യേകിച്ച് ഇന്ത്യയ്‌ക്കെതിരെയും മറ്റ് വലിയ രാജ്യങ്ങൾക്ക് എതിരെയും. 10-15 വർഷത്തിനിടയിൽ, ഞാൻ ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് ഒരു അവിഭാജ്യ ഘടകമായി കാണുന്നു (കളിയുടെ) – അതിനപ്പുറം പോകില്ല.

Read more

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒന്നും അങ്ങനെ പോകില്ല എന്നത് സമീപ കാലത്തെ ചില മത്സരങ്ങൾ നമ്മളെ കാണിച്ചിട്ടുണ്ട്.