ബാംഗ്ലൂർ ആരാധകർ ആഗ്രഹിച്ച ഹർഷൽ വാർത്തയെത്തി, ഇത് ഒട്ടും പ്രതീക്ഷിക്കാത്തത്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിനു വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ തോൽക്കുന്ന ടീം പുറത്താകും എന്നതിനാൽ തന്നെ ആവേശം ഉറപ്പാണ്. ഇന്നത്തെ മത്സരത്തിലെ വിജയികൾ രാജസ്ഥാനെ അടുത്ത കളിയിൽ നേരിടും.

ഇന്നത്തെ മത്സരത്തിന് മുമ്പ് ബാംഗ്ലൂർ ആരാധകരെ ഏറ്റവും വിഷമത്തിലാക്കിയ കാര്യം ഹർഷൽ പട്ടേലിന്റെ പരിക്കാണ്. താരം ഇന്ന് കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അവസാന ഓവറുകളിൽ അത്ര നല്ല രീതിയിൽ പന്തെറിയുന്ന താരത്തിന്റ സേവനം ഇന്ന് നഷ്ടമാകുമോ എന്നുള്ള കാര്യത്തിൽ സ്ഥിതികരണം വന്നിരിക്കുകയാണ്.

കൈ ശരിയായിട്ടുണ്ട്. തുന്നലുകൾ അഴിച്ചു, ടേപ്പ് ചുറ്റിയിട്ടുണ്ട്. കൈ ശരിയാകും ഉടനെ, കളിക്കാൻ സാധിക്കും ,” ഹർഷാൽ പറഞ്ഞു

എന്തായാലും ഹർഷൽ 90 % മാത്രമേ ഫിറ്റ് ആയിട്ട് ഉള്ളുവെങ്കിലും പോലും താരത്തെ ഇന്ന് കളിപ്പിക്കുമെന്നുറപ്പാണ്. സിറാജ് ഉൾപ്പടെ ഉള്ള താരങ്ങളുടെ മോശം ഫോറം കാരണം ഹർഷൻ ടീമിന്റെ ഏറ്റവും അഭിവാജ്യ ഘടകമാണ്.

കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ വലിയ കൂട്ടുകെട്ട് പടുത്തുയർത്തിയ ലക്നൗ ഓപ്പണിങ് സഖ്യത്തെ ബാംഗ്ലൂർ തുടക്കത്തിലേ പൂട്ടണം.