എടോ എവിടെയെങ്കിലും ഒന്നുറച്ച് നിൽക്കുക എന്ന് ആരാധകർ , ഒരു സമയത്ത് ഇന്ത്യ ജയിക്കുമെന്ന് പറയുന്നു മറ്റൊരു സമയത്ത് ദുരന്ത വർത്തമാനം; അടുത്ത പ്രവചനവുമായി അക്തർ

രോഹിത് ശർമ്മയുടെ ടീം ഇന്ത്യ 2022 ICC വേൾഡ് T20 ന്റെ രണ്ടാം സെമി ഫൈനലിൽ ജോസ് ബട്ട്‌ലറുടെ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുമ്പോൾ, മുഴുവൻ ക്രിക്കറ്റ് ആരാധകരും അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ ഇന്ത്യ-പാക് ക്ലാസിക്കിനായി കാത്തിരിക്കുകയാണ് – ലോകകപ്പ് ഫൈനലിൽ ഇരുവരും ഏറ്റുമുട്ടാനുള്ള സാധ്യതയാണ് എല്ലാവരും പ്രചിക്കുന്നത്.

വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മാസ്റ്റർക്ലാസിന് ശേഷം ഇതിഹാസ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ ഏഷ്യൻ ബദ്ധവൈരികൾ തമ്മിൽ വീണ്ടും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും, വ്യാഴാഴ്ച നടക്കുന്ന ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഇംഗ്ലണ്ട് ടീം ഇന്ത്യയെ പഞ്ഞിക്കിടുമെന്നും പറയുന്നുണ്ട്.

“എനിക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വീണ്ടും ഒരു മത്സരം വേണം, പക്ഷേ 2022 ൽ ചരിത്രം ആവർത്തിക്കുമെന്ന് ഞാൻ കരുതുന്നു. പാകിസ്ഥാൻ 1992 ലോകകപ്പ് നേടിയത് പോലെ, ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയായിരുന്നാലോ അന്നും , ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിക്കും. ലോകകപ്പ് ട്രോഫി സ്വന്തമാക്കാൻ ഞങ്ങൾ (പാകിസ്ഥാൻ ടീം) ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തും,” അക്തർ ARY ന്യൂസിനോട് പറഞ്ഞു.

Read more

സെമി ഫൈനലിൽ ചേസ് ചെയ്യാൻ ടീം ഇന്ത്യ ആഗ്രഹിക്കുന്നു. ഇംഗ്ലണ്ടും സമ്മർദ്ദം അനുഭവിക്കുന്നു. ഇംഗ്ലണ്ട് രണ്ടാമത് ബാറ്റ് ചെയ്യുന്നത് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഞാൻ കരുതുന്നു, ആരു സ്കോർ പിന്തുടർന്നാലും ജയിക്കുമായിരിക്കും , രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് കളി ജയിക്കുന്നത് വളരെ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു.”