ഗാംഗുലി പിടിച്ച കള്ളത്തരം, ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ല

ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റിനൊരു അടിത്തറ ഉണ്ടെങ്കിൽ അത് ഉണ്ടാക്കിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ആളാണ് ഇ നായകനാണ് ഗാംഗുലി. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ആക്രമണ ശൈലിയെയും സ്ലെഡ്ജിങ്ങിനെയും അതെ നാണയത്തിൽ നേരിടാൻ പഠിപ്പിച്ചത് ദാദയാണ്. 2000 ൽ ഒത്തുകളി വിവാദം ടീമിനെ പിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ പദവി ലഭിച്ചു.

കഴിവുള്ള താരങ്ങളെ വളർത്തികൊണ്ടുവരുന്നതിൽ ഗാംഗുലി അഗ്രഗണ്യനായിരുന്നു. വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഹർഭജൻ സിംഗ് ഗാംഗുലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മികവ് തെളിയിച്ചു. ഏതോ കുഗ്രാമത്തിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ധോണിയെ കണ്ടെത്തിയതും രക്ഷപെടുത്തിയതും ഗാംഗുലി തന്നെ.

ദാദ എന്ന നായകൻറെ നിരീക്ഷണപാടവം കൂർമബുദ്ധി ഒകെ വിവരിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെ അധികം ആരും പറയാത്ത ഒരു സംഭവമാണിത്. മറ്റാരും ശ്രദ്ധിക്കാത്ത സംഭവം ഗാംഗുലി കണ്ടുപിടിച്ചു.

1999 ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണിയും മറ്റൊരു കളിക്കാരൻ അലൻ ഡൊണാൾഡും ഇയർ പീസ് ധരിച്ച് അവരുടെ കോച്ച് ബോബ് വൂൾമറുമായി ആശയവിനിമയം നടത്തി.

ക്രോണി സ്വയം പിറുപിറുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സൗരവ് ഗാംഗുലിയാണ് അമ്പയറോട് ഒന്ന് നോക്കാൻ ആവശ്യപ്പെട്ടത്. കണ്ടെത്തിയതിനെത്തുടർന്ന്, രണ്ട് കളിക്കാരും അവരുടെ ഇയർ പീസ് നീക്കം ചെയ്‌തെങ്കിലും, ഇത് കളിയുടെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് പറഞ്ഞ് ആർക്കെതിരെയും ഒരു നടപടിയും എടുത്തില്ല.