ലോക കപ്പ് ദുരന്ത ടീമിനെ സര്‍ഫറാസ് നയിക്കും, രണ്ട് ഇന്ത്യന്‍ താരങ്ങള്‍

ലോക കപ്പിലെ ഫ്‌ളോപ്പ് ഇലവനെ തിരഞ്ഞെടുത്ത് ആരാധകര്‍. സോഷ്യല്‍ മീഡിയയിലെ വിവിധ സ്‌പോട്‌സ് ഗ്രൂപ്പുകളിലാണ് ആരാധകര്‍ ഫ്‌ളോപ്പ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഇന്ത്യന്‍ താരങ്ങളേയും ഈ ടീമിലേക്ക് ആരാധകര്‍ നിര്‍ദേശിക്കുന്നുണ്ട്.

പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനേയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോക കപ്പില്‍ ടീമിനെ അഞ്ചാമതെത്തിക്കാനായെങ്കിലും നായകനെന്ന നിലയില്‍ സര്‍ഫറാസ് പരാജയമായിരുന്നു. പലപ്പോഴും സര്‍ഫറാസിന്റെ തീരുമാനങ്ങള്‍ ആരാധകര്‍ക്കിടയില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി.

ഇന്ത്യന്‍ താരങ്ങളായ കേദര്‍ ജാദവും കുല്‍ദീപ് യാദവുമാണ് പരാജയപ്പെട്ട ലോകഇലവനില്‍ ഇടംപിടിച്ചത്. ബാറ്റ് കൊണ്ട് ദയനീയ പ്രകടനം കാഴ്ച്ചവെച്ചതാണ് കേദറിന് വിനയായതെങ്കില്‍ മോശം ബൗളിംഗ് പ്രകടനമാണ് കുല്‍ദീപിന് തിരിച്ചടിയായത്.

ക്രിസ് ഗെയിലും മാര്‍ട്ടിന്‍ ഗപ്റ്റിലുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. മൂന്നമതായി ഹാഷിം അംല സ്ഥാനം പിടിച്ചു. നാലാം സ്ഥാനത്താണ് കേദര്‍ കളിക്കുക. ഗ്ലെന്‍ മാക്‌സ് വെല്‍ അഞ്ചാമതും ഷുഹൈബ് മാലിക്ക് ആറാമതായും ടീമിലിടം പിടിച്ചു.

സര്‍ഫറാസാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. റാഷിദ് ഖാനും കുല്‍ദീപും ്‌സ്പിന്നര്‍മാരായും മഷ്‌റഫെ മുര്‍ത്തസയും കാഗിസോ റബാദയും പേസര്‍മാരായും ഫ്‌ളോപ്പ് ഇലവനിലുണ്ട്.