ഈ രീതിയിൽ പോകുന്ന വണ്ടി അനാവശ്യമായി മോഡിഫിക്കേഷൻ വരുത്തി പണി മേടിക്കേണ്ട, ഇപ്പോഴുള്ള ലുക്കിൽ അവൻ വഹിക്കുന്ന പങ്കാണ് ഏറ്റവും വലുത്; നശിപ്പിക്കരുതെന്ന് മുഹമ്മദ് കൈഫ്

ടി20 ലോകകപ്പ് 2022-ന്റെ ബിൽഡ്-അപ്പിൽ രവിചന്ദ്രൻ അശ്വിൻ തന്നെ ചഹലിന് മുകളിൽ കളിക്കണം എന്ന് പറയുകയാണ് ആർ പി സിംഗ് . ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയിൽ കളിച്ച ഈ വെറ്ററൻ ഓഫ് സ്പിന്നർ റൺ വഴങ്ങുന്നതിൽ നല്ല പിശുക്ക് കാണിച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കരീബിയൻ പര്യടനത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ ടി20 ഐ സജ്ജീകരണത്തിലേക്ക് തമിഴ്‌നാട്ടിൽ ജനിച്ച താരം വീണ്ടും ടീമിൽ ഇടംപിടിച്ചു. എന്തായാലും മടങ്ങിവരവിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം തന്നെയാണ് അശ്വിൻ നടത്തിയതെന്ന് പറയാം.

“ഇന്ത്യ ഒരു മാറ്റവും വരുത്താൻ നോക്കരുത്. നിലവിൽ ഒരു ആറാമത്തെ ബൗളറുടെ അഭാവമാണ് ആശങ്കയുള്ള ഒരു പ്രശ്നം. ആദ്യ ടി20യിലെ കോമ്പിനേഷൻ മികച്ചതായിരുന്നു, അശ്വിനൊപ്പം അത് ഇന്ത്യക്ക് ഗുണം ചെയ്യും. ടീമിൽ സീനിയർ കളിക്കാരനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ. ഇപ്പോൾ അത്തരമൊരു കളിക്കാരനെ ഉൾപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം അവനെ കളിക്കുക എന്നതാണ്.’

മടങ്ങിവരവിൽ പ്രതിരോധാത്മക ബൗളിങ്ങിനാണ് അശ്വിൻ കൂടുതൽ ഓണം കൊടുക്കുന്നത്. എന്തയാലും താരത്തിന്റെ 4 ഓവറുകൾ എതിരാളികൾക്ക് വളരെ കടുപ്പമേറിയതാണ്.