അവനെ പുറത്താക്കാൻ ബോളർമാർക്ക് അറിയാം, കൂടുതൽ ഉത്തരവാദിത്വം കാണിക്കണം

ഷോർട്ട് ബോളിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ദൗര്ബല്യത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര ആശ്ചര്യം പ്രകടിപ്പിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി തികച്ച അയ്യരുടെ നിലവാരമുള്ള ഒരു കളിക്കാരനിൽ നിന്ന് കൂടുതൽ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

27 കാരനായ അയ്യർ ബാറ്റുമായി സമ്മിശ്ര സീസണാണ്. 11 മത്സരങ്ങളിൽ നിന്ന് 33 ശരാശരിയിലും 130.95 സ്‌ട്രൈക്ക് റേറ്റിലും 330 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഷോർട്ട് ബോളിലാണ് താരം കൂടുതൽ തവണ പുറത്തായത് . ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ (LSG) ഫ്രാഞ്ചൈസിയുടെ അവസാന മത്സരത്തിൽ പോലും ദുഷ്മന്ത ചമീരയുടെ പന്തിൽ താരം പുറത്തായതും സമാന രീതിയിലാണ്.

“ശ്രേയസ് അയ്യർ മിടുക്കനാണ് . അരങ്ങേറ്റത്തിൽ തന്നെ ടെസ്റ്റ് സെഞ്ച്വറി നേടിയ അദ്ദേഹം അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരനാണ്. എന്നാൽ ബൗൺസർ കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അക്ഷരാർത്ഥത്തിൽ ബൗൺസർ എറിഞ്ഞ് അവനെ പുറത്താക്കാമെന്ന് ബൗളർമാർക്കറിയാം. ശരിയായ കാര്യമല്ല അവനെ സംബന്ധിച്ച് അത്. ഷോർട്ട് ബോളുകൾ കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹം റൺസ് നേടേണ്ടതുണ്ട്.”

ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് കൊൽക്കത്തയുടെ എതിരാളികൾ. രണ്ട് ടീമുകളും പുറത്തായി കഴിഞ്ഞതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രാധാന്യമില്ല.