'ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബോളിംഗ് നിരയാണ് അവരുടേത്'; ഇന്ത്യയെ പിന്തുണച്ച് മക്കല്ലം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ഈ മാസം 18 ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് ഫൈനല്‍ പോര്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബോളിംഗ് നിരയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കിവീസ് മുന്‍ സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കല്ലം. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള ബോളിംഗ് നിരയാണ് ഇന്ത്യയുടേതെന്ന് മക്കല്ലം അഭിപ്രായപ്പെട്ടു.

“ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉണ്ടായിരുന്ന സമയത്തെക്കുറിച്ച് മാത്രമാണ് എനിക്ക് അഭിപ്രായം പറയാനാവുക. കപില്‍ ദേവ്,ജവഗല്‍ ശ്രീനാഥ് തുടങ്ങിയ നിരവധി താരങ്ങള്‍ ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ 20 വര്‍ഷത്തിനുള്ളിലെ മികച്ച ബോളിംഗ് നിര ഇപ്പോഴത്തെയാണെന്ന് കരുതുന്നു. ആര്‍.അശ്വിനും രവീന്ദ്ര ജഡേജയും സ്പിന്നിലും മികവ് കാട്ടുന്നു. ഏത് സാഹചര്യത്തിലും കളിച്ച് മികവ് കാട്ടാന്‍ സാധിക്കുന്ന ബോളിംഗ് നിരയാണിത്” മക്കല്ലം പറഞ്ഞു.

Brendon McCullum says T20 Worlod Cup could be moved to early 2021

ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ തുടങ്ങി ശക്തമായ ബോളിംഗ് നിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിന് വിമാനം കയറിയിരിക്കുന്നത്. ഓള്‍റൗണ്ട് മികവ് കാട്ടുന്ന അശ്വിനും ജഡേജയും ഇന്ത്യയ്ക്ക് കരുത്താണ്.

Read more

മറുവശത്ത് ന്യൂസിലന്‍ഡ് നിരയും ശക്തരാണ്. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്,കെയ്ല്‍ ജാമിസന്‍ എന്നിവരുടെ പേസ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളിയാവും.