പുതിയ പരീക്ഷണവുമായി ബി.സി.സി.ഐ, ഇത്രയും പ്രതീക്ഷിച്ചില്ല എന്ന് ബാവുമ

ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മത്സരിക്കുന്നത് പരസ്പരമല്ല, അതികഠിനമായ ചൂടിനോട് കൂടിയാണ്. കുറച്ചു നാളുകൾക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്ത്യ വരുന്നത്. അതിനാൽ തന്നെ കാലാവസ്ഥ ഇന്നത്തെ ,മത്സരത്തിൽ നിർണായകമാകുമെന്നുറപ്പ്.

അതികഠിനമായ ചൂടായാൽ തന്നെ രണ്ട് ടീമുകളും അവരുടെ പ്രാക്റ്റീസ് സെക്ഷൻ വൈകുന്നേരത്തേക്ക് മാറ്റുകയും ചെയ്തു. ഇതിനെ തരണം ചെയ്യാൻ ബിസിസിഐ പുതിയ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ്.

അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ കളിക്കാർക്ക് അൽപം വിശ്രമം നൽകുന്നതിനായി 10 ഓവറുകൾക്ക് ശേഷം ഡ്രിങ്ക് ബ്രേക്കുകൾ അവതരിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചു. സാധാരണയായി, T20I കളിൽ ഡ്രിങ്ക് ബ്രേക്കുകൾ ഇല്ലെങ്കിലും ICC ഇത് UAE യിൽ നടന്ന കഴിഞ്ഞ T20 ലോകകപ്പിനിടെ അവതരിപ്പിച്ചു.

“ഇവിടേക്ക് വരുമ്പോൾ തന്നെ കാലാവസ്ഥ ചൂടായിരിക്കുമെന്ന് അറിയാമായിരുന്നു, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.വൈകുന്നേരമാണ് മത്സരമെങ്കിലും ചൂട് കുറവ് ഒന്നും കാണില്ല. എങ്കിലും ഫ്രഷ് ആയി മത്സരത്തിനൊരുങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ പറഞ്ഞു.

Read more

രാഹുലിന്റെ അഭാവത്തിൽ പന്താണ് ഇന്ത്യയെ നയിക്കാൻ പോകുന്നത്.